

തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) നിരവധി ഒഴിവുകളിൽ നിയമനം നടത്തുന്നു. ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 29 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
1. ക്ലാർക്ക്
യോഗ്യത: എസ്.എസ്.എൽ.സി.
കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ്, മലയാളം ഡി.ടി.പി. നിർബന്ധം.
പ്രായപരിധി: 18–50 വയസ്സ്.
ക്ലറിക്കൽ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
2. ഓഫീസ് അറ്റൻഡന്റ് / വാച്ചർ
യോഗ്യത: എസ്.എസ്.എൽ.സി.
ഇരുചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം.
വിശദമായ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്വന്തം മേൽവിലാസമെഴുതി തപാൽ സ്റ്റാമ്പ് പതിച്ച കവർ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
സെക്രട്ടറി,
തിരുവനന്തപുരം വികസന അതോറിറ്റി (TRIDA),
ജയാമാൻഷൻ, വഴുതക്കാട് പി.ഒ.,
തിരുവനന്തപുരം – 695 010.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 29, വൈകിട്ട് 5 മണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates