ഉണ്ണി മുകുന്ദൻ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജയിച്ചെടാ... ജയിച്ച്, ജയിച്ചേ'! കുട്ടികൾക്കൊപ്പം പാടത്തിറങ്ങി ക്രിക്കറ്റ് കളിച്ച് ഉണ്ണി മുകുന്ദൻ; വൈറലായി വിഡിയോ

ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം താരം കളം നിറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

സിനിമാ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നാട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം പാടത്തിറങ്ങി ക്രിക്കറ്റ് കളിയിൽ മുഴുകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനിപ്പോൾ. തന്റെ നാടായ ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസമാണ് ഉണ്ണിയെത്തിയത്. കഴിഞ്ഞ ദിവസം സുഹൃത്തായ അർജുനൊപ്പമാണ് ഉണ്ണി പിള്ളേർക്കൊപ്പം കളിക്കാൻ പാടത്തെത്തിയത്.

കളി കടുത്തതോടെ പിന്നെ ഒന്നും നോക്കിയില്ല, ഒരു ടീമിൽ ഉണ്ണി ഇടംപിടിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം താരം കളം നിറഞ്ഞു. മത്സരം അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം. കളിക്കുന്നതിനിടെ ഉണ്ണിയോട് 'നാളെയും വരുമോ'യെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരങ്ങളിലൊരാള്‍.

'നാളെയോ നോക്കാം' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒടുവില്‍ 'ജയിച്ചേ ജയിച്ചു' എന്നു പറയുമ്പോള്‍ അത് സമ്മതിക്കാതെ ബഹളംവയ്ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 'ഇങ്ങനെ കളിച്ചു നടക്കാതെ മാര്‍ക്കോ 2 ഇറിക്കിവിട്' എന്നു പറയുന്നുണ്ട് വിഡിയോയ്ക്ക് താഴെ ചില ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT