Urvashi about Mammootty and Mohanlal ഫെയ്സ്ബുക്ക്
Entertainment

'ഒരേസമയം യാചകനും രാജാവുമാകാന്‍ മമ്മൂട്ടിയ്ക്ക് പറ്റും, മോഹന്‍ലാലിന് അത് സാധിക്കില്ല'; കാരണം പറഞ്ഞ് ഉര്‍വശി

മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ഉര്‍വശി. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. രണ്ടു പേരുമില്ലാതെ മലയാള സിനിമയ്ക്ക് നിലനില്‍പ്പില്ലെന്നും ഉര്‍വശി പറയുന്നു. മമ്മൂട്ടിയ്ക്ക് യാചകനാകാനും രാജാവാകാനും സാധിക്കും. എന്നാല്‍ മോഹന്‍ലാലിന് ചില പരിമിധികളുണ്ടെന്നും ഉര്‍വശി പറയുന്നു.

രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ പ്രതികരണം. മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. രണ്ട് പേരുടേയും അഭിനയത്തെക്കുറിച്ച് ഉര്‍വശി വിശദീകരിക്കുന്ന വിഡിയോ വൈറലാവുകയാണ്.

''രണ്ട് പാളങ്ങളുമില്ലാതെ റെയില്‍ പാളങ്ങളുണ്ടാകില്ല. അങ്ങനെയാണ് അവര്‍. ഒരു തൂണു കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല, രണ്ട് തൂണും വേണം. സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേര്‍ച്ചയിലും മമ്മൂക്കയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയം ഭിക്ഷക്കാരനാകാനും രാജാവാകാനും ജഗതി ശ്രീകുമാറിനും മമ്മൂട്ടിയ്ക്കും പറ്റും. പക്ഷെ മോഹന്‍ലാലിന് സാധിക്കില്ല.'' ഉര്‍വശി പറയുന്നു.

''അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയുണ്ട്. അദ്ദേഹം വഴിയരികിലിരുന്ന് അമ്മാ വല്ലതും തരണേ എന്ന് പറഞ്ഞാല്‍ നല്ല കൊഴുത്ത് തടിച്ചിരിക്കുവാണല്ലോ പോയ് പണിയെടുത്ത് ജീവിക്കെടോ എന്ന് പറയും. ആര് വിശ്വസിക്കില്ല. സഹതാപം ക്രിയേറ്റ് ചെയ്യാനാകില്ല. അല്ലാത്തപക്ഷം ഭയങ്കര നടനാണ്. മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷ സരളമായി വരും. അത് എന്നും ഒരു പ്ലസ് ആയിട്ട് നില്‍ക്കും'' എന്നും അവര്‍ പറയുന്നു.

Urvashi compares Mammootty and Mohanlal. Calls them the two pillers of malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; സിഡ്നി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

SCROLL FOR NEXT