വിവാഹത്തിന് മുൻപ് തന്നെ നടി പാർവതി (അശ്വതി ജയറാം) അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. ജയറാമുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്നെ അഭിനയം നിർത്തുമെന്ന് പാർവതി ആഗ്രഹിച്ചിരുന്നു. ജയറാമിനോടും പാർവതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉർവശി പറഞ്ഞു.
പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉർവശി. പാർവതിയും ഉർവശിയും തമ്മിൽ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഇരുവരും തമ്മിൽ വളരെ അടുപ്പവുമുണ്ട്.
"വിവാഹത്തിന് ശേഷമല്ല, വിവാഹത്തിന് മുൻപ് തന്നെ പാർവതി അഭിനയം നിർത്തണമെന്ന് തീരുമാനിച്ചിരുന്നു. കാരണം പല തരത്തിലുള്ള കാരക്ടറുകൾ വലുതും ചെറുതുമെല്ലാം പാർവതി അതിനോടകം ചെയ്തിരുന്നു. ഭാഗ്യം കൊണ്ട് എനിക്ക് കുറേ കഥാപാത്രങ്ങൾ കിട്ടി.
അപ്പോൾ ഇനിയും കൂടുതൽ ചെയ്യണം അല്ലെങ്കിൽ അഭിനയിക്കണം എനിക്ക് തോന്നി. പക്ഷേ അവൾക്ക് അങ്ങനെ അല്ലായിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ജയറാമിനൊപ്പം നിറയെ പടങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തന്നെ വലിയ സംഭവമായിരുന്നു. ആ സമയത്ത് തന്നെ, കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് പാർവതി തീരുമാനിച്ചിരുന്നു.
അഭിനയം നിർത്തണം എന്ന രീതിയിൽ ഒരഭിപ്രായം പോലും ജയറാം പറഞ്ഞിട്ടുണ്ടാകില്ല. ജയറാം ഇനി അഭിനയിക്കണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. നമ്മൾ രണ്ട് പേരും അഭിനയിക്കണ്ട. നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്. ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാം.
സിനിമ വേണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. എന്ത് ബിസിനസ് എന്ന കാര്യമൊന്നും അറിയില്ല. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയായിരുന്നു. സിനിമയിൽ വരുന്നതിന് മുൻപേ ജയറാം നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു.
വളരെ നന്നായി ചെയ്യുമായിരുന്നു ജയറാം. സിദ്ദിഖ് ലാൽ ഇവരൊക്കെ. ഇവരെല്ലാം ഒരു ടീമായിട്ടാണ് മിമിക്രി ചെയ്തിരുന്നത്. അങ്ങനെയുള്ള ഒരാളോട് പോയി സിനിമ നിർത്താൻ പറഞ്ഞയാളാണ് പാർവതി".- ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates