Urvashi, Bhagyaraj 
Entertainment

'അദ്ദേഹം മരിച്ചെന്ന് കേട്ടപ്പോള്‍ ബോധം പോകും പോലായി, കാണാന്‍ പോയിട്ട് പാതിവഴിയില്‍ തിരിച്ചു വന്നു'; വിങ്ങലോടെ ഉര്‍വശി

ഭര്‍ത്താവ് എന്നോട് ദേഷ്യപ്പെട്ടു. നീ പറയുന്നതൊന്നും ആര്‍ക്കും മനസിലാകില്ല. തെറ്റിദ്ധരിക്കപ്പെടുമെന്നും പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഭാഗ്യരാജിന്റെ മരണ വാര്‍ത്ത അറിയുമ്പോള്‍ താന്‍ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്ന് ഉര്‍വശി. മരണ വാര്‍ത്ത തന്നോട് ആദ്യം ആരും പറഞ്ഞില്ല. പ്രതികരണം ചോദിച്ച് ചാനലില്‍ നിന്ന് വിളിച്ചപ്പോഴാണ് അറിയുന്നതെന്നും താരം. ആദ്യം വിശ്വസിക്കാനായില്ല. ശരീരം തളര്‍ന്നുപോയെന്നും ഉര്‍വശി പറയുന്നു. അദ്ദേഹത്തെ അവസാനമായി കാണാന്‍ പോകാതിരുന്നതിനെക്കുറിച്ചും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

എന്റെ ഭര്‍ത്താവ് എന്നോട് ദേഷ്യപ്പെട്ടു. നീ പറയുന്നതൊന്നും ആര്‍ക്കും മനസിലാകില്ല. തെറ്റിദ്ധരിക്കപ്പെടുമെന്നും പറഞ്ഞു. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്റെ സാറിന് എന്നെ അറിയാം. പൂര്‍ണിമ അക്കയ്ക്കും എന്നെ അറിയാം എന്ന് പറഞ്ഞു. ഇത്രയും വര്‍ഷമായി എന്റെ കാര്യങ്ങള്‍ നോക്കുന്ന മാനേജര്‍ അണ്ണന്‍ വിളിച്ച് പൊടിമോളെ നീ പോകണം, അകത്ത് തന്നെ ഇരുന്നോളൂവെന്ന് പറഞ്ഞു. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വാര്‍ത്ത പോലും കണ്ടിട്ടില്ല.

ഞാന്‍ ലൊക്കേഷനിലായിരുന്നു. കയ്യും കാലുമൊക്കെ വിറച്ച് ബോധം കെടാന്‍ പോയി. എന്റെ അസിസ്റ്റന്റ്‌സ് പേടിച്ചു പോയി. സംവിധായകനോട് പോയി എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഈ അവസ്ഥയില്‍ നിങ്ങള്‍ പോയാല്‍ ഇന്നും നാളെയും തിരികെ വരില്ലെന്നും അതിനാല്‍ ഇവിടെ തന്നെ ഇരുന്നോളൂവെന്ന് പറഞ്ഞു. ഞാന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു.

മരണ വിവരം അറിഞ്ഞിട്ടും എന്റെ സഹായികള്‍ ആദ്യമൊന്നും എന്നോട് പറഞ്ഞില്ല. ആ ഫോണ്‍ എടുത്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അറിയില്ലായിരുന്നു. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആരും അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. അവര്‍ എല്ലാം അറിഞ്ഞിരുന്നു. പക്ഷെ ആരും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് എന്റെ അവസ്ഥ അറിയാം. വീട്ടിലും എല്ലാവരും അങ്ങനെയാണ്. ഞാന്‍ വളരെ സെന്‍സിറ്റീവാണ്.

സഹോദരന്‍ മരിച്ചപ്പോള്‍ ഞാന്‍ പാണ്ഡ്യരാജിന്റെ സെറ്റില്‍ കോമഡി സീന്‍ ചെയ്യുകയാണ്. എന്നോട് ഒന്നും പറഞ്ഞില്ല. വൈകുന്നേരം വിളിച്ച് അവന് തീരെ വയ്യ നീ ഫ്‌ളൈറ്റ് എടുത്ത് വരാന്‍ പറഞ്ഞു. ഒരുനാള്‍ മുഴുവന്‍ ആശുപത്രിയില്‍ വച്ചിരിക്കുകയായിരുന്നു. പകുതി വഴിക്ക് തന്നെ എനിക്ക് മനസിലായി. അവനും ഞാനും ഒരേ ക്ലാസില്‍ ഒന്നിച്ച് പഠിച്ചവരാണ്. എന്നെ ആശ്വസിപ്പിക്കാന്‍ പലരും വിളിച്ചപ്പോഴാണ് മനസിലാകുന്നത്. അതിനാല്‍ ഒരു തരത്തില്‍ മനസിനെ ശക്തിപ്പെടുത്തിയാണ് പോയത്.

ഭാഗ്യരാജ് സാര്‍ എനിക്ക് അച്ഛന്റെ സ്ഥാനത്തായിരുന്നു. കാണാന്‍ പോകാന്‍ ഇറങ്ങിയതായിരുന്നു. പക്ഷെ പാതിവഴിയ്ക്ക് വച്ച് വണ്ടി തിരിച്ചു വിടാന്‍ പറഞ്ഞു. കാരണം ഞാന്‍ അവിടേക്ക് അക്കയേയും മക്കളേയും ആശ്വസിപ്പിക്കാനായിരിക്കണം പോകേണ്ടത്. ആ ഞാന്‍ അവരേക്കാളും മോശം അവസ്ഥയില്‍ ആണെങ്കിലോ? അവരുടെ അവസ്ഥ കൂടുതല്‍ മോശമാകില്ലേ. അത് ദ്രോഹമാണ്. അതിനാല്‍ തിരിച്ചു പോകാമെന്ന് പറഞ്ഞു.

മരിച്ച ശേഷം ഞാന്‍ സില്‍ക്ക് സ്മിതയെ കണ്ടിട്ടില്ല. സ്മിത സ്‌നേഹത്തോടെ പെരുമാറിയ ഒരു നടി ഞാനായിരിക്കും. എവിടെയായിരുന്നാലും വന്ന് കാണും. അക്ക എന്ന് വിളിക്കാന്‍ പറയും. ഞാന്‍ പേരെ വിളിക്കൂ. എന്നോട് വല്ലാത്ത സ്‌നേഹമായിരുന്നു. എന്തിനാണ് എന്നോട് ഇത്ര സ്‌നേഹമെന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അവരെപ്പോലും ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴുള്ള ആശ്വാസം എന്റെ മനസില്‍ സുന്ദരിയായ സ്മിതയാണുള്ളത്. അതുപോലെ ഭാഗ്യരാജ് സാര്‍ ചലനമില്ലാതെ കിടക്കുന്നത് എന്റെ മനസിലില്ല. എന്റെ മനസില്‍ അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് ഗെത്തായി നടക്കുകയാണ്. എനിക്ക് അത് മതി.

Urvashi says she returned halfway when she went to see Bhagyaraj. Recalls the moment she heard he is no more.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

'100' ശതമാനവും പിന്‍വലിക്കാം, ജീവനക്കാര്‍ 'ഹാപ്പി'; ഇപിഎഫ് 2026 വിശദമായി അറിയാം

ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

'ഞാന്‍ കരയുന്നത് സാറിന് ഇഷ്ടമല്ല'; ആ ചോദ്യങ്ങള്‍ ക്രൂരം; ഭാഗ്യരാജിനെ അവസാനമായി കാണാന്‍ പോകാതിരുന്നത് എന്തുകൊണ്ട്? വിതുമ്പി ഉര്‍വശി