Urvashi, Kalpana 
Entertainment

'കല്‍പ്പനച്ചേച്ചിയോട് പറയാന്‍ പറ്റാതെ പോയ മാപ്പ് ഇന്നും വേദന'; ഞാന്‍ ദുരഭിമാനിയായിരുന്നു: ഉര്‍വശി

ചിലപ്പോഴൊക്കെ നമ്മുടെ മൂത്തോരും ചുറ്റും നില്‍ക്കുന്നവരും പറയുന്നതിന് ഒന്ന് ചെവി കൊടുന്നതില്‍ തെറ്റില്ല

സമകാലിക മലയാളം ഡെസ്ക്

തന്റെ ജീവിതത്തിലെ പ്രതിസന്ധികാലത്തെക്കുറിച്ച് നടി ഉര്‍വശി. ആ സമയത്തില്‍ നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ പാഠം ചിലപ്പോഴൊക്കെ മൂത്തവരും ചുറ്റുമുള്ളവരും പറയുന്നത് കേള്‍ക്കണമെന്നാണ് ഉര്‍വശി പറയുന്നത്. ദുരഭിമാനം കൊണ്ടു നടക്കരുതെന്നും തന്നെ ജീവിതം പഠിപ്പിച്ചതായി ഉര്‍വശി പറയുന്നു.

രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ മറുപടി. ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. കല്‍പ്പന ചേച്ചിയോട് ഒരു കാര്യത്തില്‍ മാപ്പ് പറയാത്തതില്‍ തനിക്ക് ഇന്നും വിഷമമുണ്ടെന്നും ഉര്‍വശി പറയുന്നു.

''ചിലപ്പോഴൊക്കെ നമ്മുടെ മൂത്തോരും ചുറ്റും നില്‍ക്കുന്നവരും പറയുന്നതിന് ഒന്ന് ചെവി കൊടുന്നതില്‍ തെറ്റില്ല. നമ്മള്‍ ചിന്തിക്കുന്നതാണ് ശരി എന്ന് കരുതുന്ന പ്രായമുണ്ട്. അത് ശരിയല്ല എന്ന് മറ്റുള്ളവര്‍ പറയുന്നുവെന്ന് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരും'' ഉര്‍വശി പറയുന്നു.

''ദുരഭിമാനം വേണ്ടതില്ല. എന്ന് പറയുന്നത് നാണം മറക്കാനൊരു തുണിയില്ലാതെ വന്നാല്‍ ദുരഭിമാനമൊക്കെ വച്ച് കെട്ടേണ്ടി വരും. ഉടുത്ത് മാറ്റാന്‍ ഒരു തുണിയില്ലെങ്കില്‍ എന്റെ ദുരഭിമാനം ഞാന്‍ എവിടെ കൊണ്ടു പോയി വെക്കും. ഞാന്‍ കടുത്ത ദുരഭിമാനിയായിരുന്നു. വിശപ്പകറ്റാന്‍ നിര്‍വ്വാഹമില്ലാതെ വന്നാല്‍ പിന്നെ അഭിമാനം എവിടെക്കൊണ്ടു വെക്കും. കുറയൊക്കെ തലകുനിച്ച്, ചിലര്‍ പറയുന്നത് ശരിയാണെന്ന് അംഗീകരിക്കേണ്ടി വരും. കല്‍പ്പന ചേച്ചിയോട് എനിക്ക് പറയാന്‍ പറ്റാതെ പോയ മാപ്പും അത് മാത്രമേയുള്ളൂ'' എന്നും ഉര്‍വശി പറയുന്നു.

ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പ്രിന്‍സ് ആന്റ് ഫാമിലിയാണ് ഉര്‍വശിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ഉര്‍വശി.

Urvashi talks about lessons life taught her. She still regret not saying sorry to sister Kalpana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

'ജോലിസ്ഥലത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എളുപ്പമാകും, കരിയറില്‍ മാറ്റങ്ങള്‍'

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

SCROLL FOR NEXT