Naslen, Urvashi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അടുത്ത ഹീറോ വന്നു നിൽക്കുന്നേ, എല്ലാവരും ഇവനെ നോക്കി വച്ചോ'; 'അയ്യോ, ചേച്ചി കളിയാക്കാതെ എന്ന് നസ്‌ലിൻ പറയും'

എന്റെ കൂടെയാണ് നസ്‌ലിൻ ആ​ദ്യമായി രണ്ട് സിനിമകളിൽ അഭിനയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഉർവശി പ്രധാന വേഷത്തിലെത്തി തിയറ്ററുകളിലെത്തിയ 'ആശ' എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഉർവശിയുടെ പ്രകടനത്തിന് തന്നെയാണ് കയ്യടികളേറെയും. ഇപ്പോഴിതാ യുവനടൻ നസ്‌ലിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ എന്ന് ഉർവശി പറയുന്നു.

'ആശ'യുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഉർവശി. സിനിമ എന്ന് പറയുന്നത് ഒരു ചൂതാട്ടം പോലെയാണ്. ഇറങ്ങുന്ന കാലഘട്ടം, ക്ലൈമറ്റ്, ഫുട്ബോൾ മാച്ച് ഉള്ളപ്പോൾ നല്ലൊരു സിനിമ ഇറക്കുക.. ഇങ്ങനെ ഒരുപാട് കാര്യങ്ങളെ ഡിപ്പൻഡ് ചെയ്താണ് ഒരു സിനിമയുടെ റിലീസ് ഇരിക്കുന്നത്. നമുക്കത് പ്രവചിക്കാൻ പറ്റില്ല.

അയ്യോ ഈ പടം ഇത്രയും ഓടിയോ എന്നൊക്കെ ചിന്തിക്കില്ലേ. ഉദാഹരണത്തിന് രോമാഞ്ചം എന്നൊരു സിനിമ തന്നെ എടുക്കാം. അങ്ങനെ എത്ര സിനിമകൾ ഉണ്ടായിട്ടുണ്ട്. 'പ്രേമലു'. 'മഞ്ഞുമ്മൽ ബോയ്സ്' ഒരു ഹിറ്റായിരുന്നു. ആ സിനിമ ഒരു ദുരന്ത ചിത്രമാണെന്ന് നമുക്കറിയാം. പക്ഷേ ​ അത് ചിന്തിച്ചോ. എന്റെ കൂടെയാണ് നസ്‌ലിൻ ആ​ദ്യമായി രണ്ട് സിനിമകളിൽ അഭിനയിച്ചത്.

ഒന്ന് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ ദുൽഖറിന്റെ ചെറുപ്പമായിട്ടും, രണ്ട് 'കേശു'വിൽ എന്റെ മകനായിട്ടും. ആ സിനിമ വന്നപ്പോൾ ഞാൻ‌ പറയും, 'അതാ അടുത്ത ഹീറോ വന്നു നിൽക്കുന്നേ... വാ... എല്ലാവരും ഇപ്പോഴേ ഇവനെ നോക്കി വച്ചോ' എന്നൊക്കെ ഞാൻ പറയും.

അപ്പോൾ അവൻ പറയും, 'അയ്യോ... ചേച്ചി കളിയാക്കാതെ ചേച്ചി' എന്ന് പറയും. പക്ഷേ നമുക്കറിയാം ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ. അങ്ങനെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഒരു സിനിമ നിൽക്കുന്നത്".- ഉർവശി പറഞ്ഞു.

Urvashi talks about Naslen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

യാത്ര, ടൂറിസ്റ്റ് ഗൈഡുകള്‍, ഹോസ്പിറ്റാലിറ്റി; ടൂറിസം ചട്ടങ്ങള്‍ പുതുക്കി സൗദി അറേബ്യ

സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്ക് ആകില്ല, പുതിയ ബ്രേക്കിങ് സംവിധാനം; ഗ്ലാമര്‍ എക്സ് 125 വിപണിയില്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍