അമ്മ പ്രസിഡന്റ് ശ്വേത മേനോന് മറുപടിയുമായി നടി ഉഷ ഹസീന. ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു എന്നാണ് ശ്വേതയോടായി ഉഷ പറയുന്നത്. ഏറ്റവും കൂടുതല്‍ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങള്‍ തന്നെയാണ്. അമ്മയുടെ ഫണ്ടില്‍ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളതെന്നും ഉഷ ഹസീന ചൂണ്ടിക്കാണിക്കുന്നു. ആ വാക്കുകളിലേക്ക്:
ഝാന്‍സി റാണി ചമയാതെ അടര്‍ക്കള ത്തിലെ അഭിമന്യു.'ഞാന്‍ ഉള്ളപ്പോള്‍ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല' എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങള്‍ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങള്‍ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോര്‍ട്ടും സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വന്നപ്പോള്‍, നിവൃത്തിയില്ലാതെ നിങ്ങള്‍ക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം . ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങള്‍ അംഗങ്ങള്‍ക്ക് അതറിയാം.
അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങള്‍ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാന്‍ ഇവിടെ അംഗങ്ങള്‍ക്കറിയാം. കുറ്റാരോപിതരായ അംഗങ്ങള്‍ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.പിന്നെ നിങ്ങള്‍ എന്തിനാണ് അതോര്‍ത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങള്‍ തന്നെയാണ്.
അമ്മയുടെ ഫണ്ടില്‍ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്. അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കല്ലേ അഭിമന്യു.. എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനില്‍ക്കാന്‍ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. അതോര്‍ക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates