'ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ട്'; 'ടോക്സിക്കി'ലെ പുതിയ ഗാനം ‘മധുമോഹിനി’ പുറത്ത്

ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ടെന്നും, ഓരോ ഘട്ടവും പ്രണയത്തിന്റെ വ്യത്യസ്ത നിറങ്ങൾ വെളിപ്പെടുത്തുന്നതാണെന്നും ഈ ഗാനം ഓർമ്മിപ്പിക്കുന്നു.
Toxic
Toxicവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

‘തബാഹി’ എന്ന ഗാനത്തിന് പിന്നാലെ ടോക്സിക്കിലെ പുതിയ ​ഗാനം പുറത്തുവിട്ട് നിർമാതാക്കൾ. ‘മധുമോഹിനി’ എന്ന ​ഗാനമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്നേഹം, ആകാംക്ഷ എന്നിവയെ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനം, ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ വൈകാരിക ലോകത്തിന് പുതിയൊരു മാനവും നൽകുന്നു.

ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ടെന്നും, ഓരോ ഘട്ടവും പ്രണയത്തിന്റെ വ്യത്യസ്ത നിറങ്ങൾ വെളിപ്പെടുത്തുന്നതാണെന്നും ഈ ഗാനം ഓർമ്മിപ്പിക്കുന്നു. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്, കെവിഎൻ പ്രൊഡക്ഷൻസ്, സീ മ്യൂസിക് കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.

'മധോഷ്’ ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒരു ഗാനമാണ്. അർസ്ലാനും ഫഹീമും ഞാനും വീണ്ടും ഒന്നിച്ചെത്തിയ ഗാനമാണിത്. ‘ടോക്സിക്’ പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നു. അതോടൊപ്പം, അതുല്യപ്രതിഭയായ സിദ്ധാർത്ഥ് ബസ്രൂറുമായി സഹകരിക്കാനായതിലും ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.

റായയുടെയും റെബെക്കയുടെയും കഥാപാത്രങ്ങളുടെ വൈകാരിക യാത്രയെ ഈ ഗാനം മനോഹരമായി അവതരിപ്പിക്കുന്നു. പ്രണയം, ആകാംക്ഷ, പ്രണയത്തിന്റെ അതുല്യ നിമിഷങ്ങൾ എന്നിവയെ അതിസുന്ദരമായി ആവിഷ്കരിക്കുന്ന ഗാനമാണിത്. ഈ ഗാനം ഒരുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച അതേ ഹൃദയസ്പർശിയായ വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.-ഗാനത്തെക്കുറിച്ച് സംഗീതസംവിധായകൻ തനിഷ്ക് ബാഗ്ചി പറഞ്ഞു.

“മധോഷ്’ വേദനയെക്കുറിച്ച് മാത്രമുള്ള ഗാനമല്ല. രണ്ട് ആളുകൾക്കിടയിൽ പറയാതെ അവശേഷിക്കുന്ന എല്ലാ വികാരങ്ങളെയും കുറിച്ചുള്ള ഗാനമാണിത്. ആകാംക്ഷയും നിസ്സഹായതയും ഗാനത്തിലുടനീളം ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ, വേദനയെ മാത്രം പ്രതിഫലിപ്പിക്കുന്നതിനേക്കാൾ ആ വികാരങ്ങളുടെ ആത്മാർത്ഥത, ശബ്ദത്തിലൂടെ പ്രകടമാക്കാനാണ് ഞാൻ ശ്രമിച്ചത്.

ഈ ഗാനം വികാരനിർഭരമാണെങ്കിലും, അതിനൊപ്പം ക്രമേണ ശക്തിപ്പെടുന്ന ഒരു തീവ്രതയും അതിലുണ്ട്. അതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.” - പിന്നണി ഗായകൻ സിദ്ധാർത്ഥ് ബസ്രൂർ പറഞ്ഞു. തനിഷ്ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂറാണ്.

യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 26 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Toxic
'റഫ് ആയിട്ടാണ് മോഹൻലാൽ പാടിയത്, യേശുദാസോ ജയചന്ദ്രനോ പാടുകയാണെങ്കിൽ പോലും അത്ര ഫീൽ കിട്ടില്ല'; 'തന്മാത്ര'യിലെ ആ പാട്ടിന് പിന്നിൽ- വിഡിയോ
Toxic
'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള
Toxic
'മണിരത്നം സിനിമയിൽ അഭിനയിക്കാൻ പോകുന്നത് തമിഴ് അറിയാമെന്ന് പറഞ്ഞ്; അരവിന്ദ് സ്വാമിയെ കാണുമെന്ന് ജന്മത്ത് വിചാരിച്ചിട്ടില്ല'
Summary

Yash starrer Toxic movie Manamohaka song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com