Hashir ഇൻസ്റ്റ​ഗ്രാം
Entertainment

'ഉമ്മാ എന്റെ സിനിമ ഇറങ്ങാൻ പോകുവാ'; വൈറലായി 'വാഴ 2' താരം ഹാഷിറിന്റെ വാക്കുകൾ

ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പുതുമുഖങ്ങളായ ഒരു കൂട്ടം ചെറുപ്പക്കാർ. സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ചിത്രത്തിന്റെ വിജയത്തിനിടയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹാഷിര്‍ തന്റെ ഉമ്മയുടെ ഉമ്മയോട് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'- എന്നാണ് ഹാഷിര്‍ വിഡിയോയില്‍ പറയുന്നത്. 'എനിക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ ഉമ്മ ജോലി കിട്ടി കാസര്‍കോട് പോയി, അന്നു മുതല്‍ ഉമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്.

പ്രൊമോഷന്റെ ഭാഗമായി ഞാന്‍ 7 ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പറഞ്ഞു മനസിലാക്കിയതാണ്.- ഹാഷിര്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടി എന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ആണ് ഹാഷിര്‍ ഇടം നേടിയിരിക്കുന്നത്.

സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്.

സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Vaazha 2 actor Hashir video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

'ഇത്ര ഭയക്കുന്നത് എന്തിന്? ' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും കേന്ദ്രം പൂട്ടിച്ചതായി ആരോപണം

'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നു വർഷങ്ങളിലൊന്നായി 2025; കാത്തിരിക്കുന്നത് വൻ അപകടം, മുന്നറിയിപ്പ്

'മാറ്റത്തിനു വേണ്ടി വോട്ടുചെയ്തു, ഒന്നും മാറിയില്ല'; വിജയ്ക്കെതിരെ കൊല്ലപ്പെട്ട 10 വയസ്സുകാരിയുടെ കുടുംബം; ഒടുവിൽ പ്രതികരിച്ച് വിജയ്

SCROLL FOR NEXT