വനിതയും പവർ സ്റ്റാർ ശ്രീനിവാസനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

പവർസ്റ്റാറിനൊപ്പം വനിതയുടെ 'നാലാം വിവാഹം'? ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ; സത്യം ഇങ്ങനെ

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹചിത്രമാണ് ചർച്ചകൾക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുന്ന നടിയാണ് വനിത വിജയകുമാർ. താരത്തിന്റെ മൂന്നാം വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോൾ താരത്തിന്റെ നാലാം വിവാഹത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹചിത്രമാണ് ചർച്ചകൾക്ക് കാരണമായത്. നടൻ പവർ സ്റ്റാർ ശ്രീനിവാസനൊപ്പമുള്ളതായിരുന്നു വിവാഹഫോട്ടോ. 

വാരണമാല്യം അണിഞ്ഞു നിൽക്കുന്ന പവർസ്റ്റാറും വനിതയുമായിരുന്നു ചിത്രത്തിൽ. ലവ് ഇമോജിയോടെയാണ് താരം ഫോട്ടോ പങ്കുവച്ചിരുന്നത്. കൂടാതെ പവർ സ്റ്റാറിനെ ടാ​ഗും ചെയ്തിരുന്നു. ഇതോടെ വനിത് നാലാമതും വിവാഹിതയായതായി വാർത്ത പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ളതായിരുന്നു വിവാഹചിത്രം. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഈ ചിത്രം താരം പങ്കുവച്ചതും.

ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി വൻ വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു വനിതയുടെ മൂന്നാം വിവാഹം. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. തുടർന്ന് പീറ്ററിന്റെ ആദ്യ ഭാര്യ വിവാഹത്തിനെതിരെ രം​ഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് കളമൊരുങ്ങി. എന്നാൽ ഈ ദാമ്പത്യബന്ധം നിലനിന്നത് അഞ്ചു മാസം മാത്രമാണ്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതയ്ക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000–ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം.  2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT