Varalaxmi Sarathkumar ഇന്‍സ്റ്റഗ്രാം
Entertainment

അച്ഛനും അമ്മയും പിരിയാന്‍ കാരണം രാധികാന്റിയാണെന്ന് ഞാന്‍ കുറ്റപ്പെടുത്തി, എങ്ങനെ അവരെ സ്‌നേഹിക്കാനായെന്ന് പലരും ചോദിച്ചു'; വരലക്ഷ്മി ശരത്കുമാര്‍

തുടക്കത്തില്‍ ഞാനും രാധികാന്റിയും അടുപ്പത്തിലായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ മിന്നും താരമാണ് വരലക്ഷ്മി ശരത്കുമാര്‍. അച്ഛന്‍ ശരത്കുമാറിന്റെ പാതയിലൂടെയാണ് വരലക്ഷ്മിയും സിനിമയിലെത്തുന്നത്. മലയാളത്തിലും വരലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശരത്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ശരത്കുമാര്‍ രാധികയെ വിവാഹം കഴിക്കുന്നത്. രാധികയുമായി വളരെ അടുത്ത ബന്ധമാണ് വരലക്ഷ്മിയ്ക്കുള്ളത്.

തന്റെ അച്ഛനും അമ്മയും പിരിയാന്‍ കാരണം രാധികയല്ലെന്നാണ് വരലക്ഷ്മി പറയുന്നത്. ഒരുകാലത്ത് താനും അങ്ങനെ കരുതിയിരുന്നു. എന്നാല്‍ ഇന്ന് താനും രാധികയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും വരലക്ഷ്മി പറയുന്നു. രാധികയുടെ മകള്‍ റയാന്‍ മിഥുന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മി.

''അവരല്ല എന്റെ അച്ഛനും അമ്മയും പിരിയാന്‍ കാരണം. എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് നിനക്ക് എങ്ങനെയാണ് അവരെ സ്‌നേഹിക്കാന്‍ സാധിക്കുന്നത് എന്ന്. അവരല്ല അവര്‍ പിരിയാന്‍ കാരണം. അവര്‍ക്കിടയില്‍ സ്വരചേര്‍ച്ച ഉണ്ടായിരുന്നില്ല. ആന്റി വരുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരല്ല ആ ബന്ധം തകരാനുള്ള കാരണം. ഏതൊരു ദാമ്പത്യത്തിലും, ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അത് അവരുടെ തെരഞ്ഞെടുപ്പാണ്. മറ്റാരേയും കുറ്റപ്പെടുത്താനാകില്ല'' വരലക്ഷ്മി പറയുന്നു.

''തുടക്കത്തില്‍ ഞാനും രാധികാന്റിയും അടുപ്പത്തിലായിരുന്നില്ല. ഞാനും എന്റെ അച്ഛനും അമ്മയും പിരിയുന്നതിനുള്ള കാരണമായി അവരെ കണ്ടിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ തെരഞ്ഞെടുപ്പുകള്‍ നടത്താനും അവരവരുടേതായ തീരുമാനങ്ങളെടുക്കാനും സാധിക്കും. ഈയൊരു ചിന്താഗതയിലേക്ക് എത്താന്‍ സമയമെടുത്തിരുന്നു. ഇപ്പോള്‍ മനോഹരമായൊരു സൗഹൃദമാണ് എനിക്ക് രാധികാന്റിയുമായുള്ളത്. അമ്മയും ആന്റിയും സുഹൃത്തുക്കളാണ്, പതിവായി സംസാരിക്കാറുണ്ട്. ആരും ആരുടേയും ഭര്‍ത്താവിനെ തട്ടിയെടുക്കുകയായിരുന്നില്ല'' എന്നും വരലക്ഷ്മി പറയുന്നു.

അതേസമയം എന്റെ അമ്മയും രാധിക ആന്റിയും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും താരം പറയുന്നു. അവര്‍ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്‌നങ്ങളോട് അവര്‍ പൊരുതി. ഞാന്‍ ശക്തയാകാന്‍ കാരണം എന്റെ അമ്മയാണ്. അമ്മയുമായി പിരിഞ്ഞത് കൊണ്ട് അച്ഛനോട് ദേഷ്യം തോന്നി. രണ്ടാം വിവാഹം ചെയ്തപ്പോള്‍ വീണ്ടും ദേഷ്യം തോന്നിയെന്നും വരലക്ഷ്മി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് അത് മാറി. ചില സമയത്ത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന് മുതിര്‍ന്നപ്പോള്‍ ഞാന്‍ മനസിലാക്കി. പിരിഞ്ഞപ്പോള്‍ അവര്‍ സന്തുഷ്ടരായി. അതുകൊണ്ട് അവര്‍ നല്ല മാതാപിതാക്കളുമായെന്ന് കരുതുന്നെന്നും വരലക്ഷ്മി പറയുന്നു.

Varalaxmi Sarathkumar talks about her parents's seperation and her relationship with Radhika Sarathkumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; ചിരിപടര്‍ത്തി 'അതിരടി' മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!

ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

BECIL: കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി നേടാം, 76 ഒഴിവുകൾ

'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

SCROLL FOR NEXT