വീഡിയോ ദൃശ്യം 
Entertainment

രശ്മിക മന്ദാനയ്ക്കൊപ്പം അറബിക്കുത്തിന് ചുവടുവച്ച് വരുൺ ധവാൻ; വിഡിയോ വൈറൽ

ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചുവടുവയ്ക്കുകയാണ് താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാന ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ വരുണ്‍ ധവാനുമായുള്ള ഷൂട്ടിങ്ങിനെക്കുറിച്ച് താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും ഡാന്‍സ് വിഡിയോ ആണ്. 

സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിനാണ് വരുണ്‍ ധവാനും രശ്മിക മന്ദാനയും ചുവടുവയ്ക്കുന്നത്. ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചുവടുവയ്ക്കുകയാണ് താരങ്ങള്‍. യോ ഹബീബൂ, മണലില്‍ ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ച് എന്ന അടിക്കുറിപ്പിലാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. 

അല്ലു അര്‍ജുന്റെ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലേക്ക് അരങ്ങേറുകയാണ് രശ്മിക. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈയിലൂടെയാണ് താരം എത്തുന്നത്. കൂടാതെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി മിഷന്‍ മജ്‌നുവിലും അഭിനയിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!