വീഡിയോ ദൃശ്യം 
Entertainment

കിയാര അഡ്വാനിയെ പൂളിലേക്ക് തള്ളിയിടാന്‍ നോക്കി വരുണ്‍ ധവാന്‍, മര്യാദയ്ക്ക് പെരുമാറെന്ന് ആരാധകര്‍; വിഡിയോ

വരുണിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമയുടെ പ്രമോഷനിടെ നടി കിയാര അഡ്വാനിയോട് വരുണ്‍ ധവാന്‍ കാണിച്ച കുസൃതി രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ജഗ്ജഗ് ജിയോ എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ വരുണ്‍ കിയാരയെ പൂളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് വിമര്‍ശനം രൂക്ഷമായത്. 

പൂളിന് അരികിലായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു കിയാരയും വരുണും. തുടര്‍ന്ന് മുന്നോട്ടു നടന്ന കിയാരയെ പൂളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു. വരുണിന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയില്‍ അതൃപ്തയായി മുന്നോട്ടു നടക്കുന്ന കിയാരയേയും കാണാം. ഇതോടെ വരുണിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. 

മര്യാദയ്ക്ക് പെരുമാറാനാണ് വരുണ്‍ ധവാനോട് ഒരാള്‍ ആവശ്യപ്പെടുന്നത്. കൂടാതെ അനാവശ്യമായി കിയാരയെ സ്പര്‍ശിക്കുന്നു എന്നാരോപിച്ച് വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനിടെ നടന്മാര്‍ എന്തിനാണ് നടിമാരെ ഓവര്‍ പ്രൊട്ടക്റ്റ് ചെയ്യുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. അനാവശ്യമായി തൊടുന്നതും പിടിക്കുന്നതും ജെന്റില്‍മാന് പറ്റിയതല്ലെന്നും ഇയാള്‍ പറയുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്