Veena Nair 
Entertainment

'ഞാന്‍ എന്തിന് വണ്ണം കുറയ്ക്കണം? എന്റെ ശരീരത്തില്‍ ഞാന്‍ ഹാപ്പിയാണ്'; ബോഡി ഷെയ്മിങിനോട് വീണ നായര്‍

പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ ചിലങ്കയണിഞ്ഞ് ഭാരതനാട്യം അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

അഭിനയത്തിന് പുറമെ നൃത്തത്തിലും സംഗീതത്തിലുമെല്ലാം മികവ് തെളിയിച്ച കലാകാരിയാണ് വീണ നായര്‍. ഏറെ നാളുകളായി നൃത്ത വേദിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന വീണ നായര്‍ ഈയ്യടുത്താണ് തിരിച്ചുവരവ് നടത്തിയത്. ശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ ചിലങ്കയണിഞ്ഞതും ഭാരതനാട്യം അവതരിപ്പിച്ചതും.

വീണയുടെ നൃത്തിന് കയ്യടികള്‍ മാത്രമല്ല പക്ഷെ ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണവും വീണയ്ക്ക് നേരിടേണ്ടി വന്നു. താരത്തിന്റെ വണ്ണമായിരുന്നു സൈബര്‍ ലോകത്തിന് ഇഷ്ടപ്പെടാതെ പോയത്. രൂഷമായ ഭാഷയിലായിരുന്നു സോഷ്യല്‍ മീഡിയ വീണയെ അധിക്ഷേപിച്ചത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി ബോഡി ഷെയ്മിങിനോട് വീണ പ്രതികരിച്ചിരിക്കുകയാണ്.

തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് വീണ ബോഡി ഷെയ്മിങിനോട് പ്രതികരിച്ചത്. താന്‍ എന്തിനാണ് വണ്ണം കുറയ്ക്കുന്നതെന്നാണ് വീണ ചോദിക്കുന്നത്. തന്റെ ശരീരത്തില്‍ താന്‍ സന്തോഷവതിയാണെന്നും വീണ പറയുന്നു.

''എന്തിനാണ് വണ്ണം കുറയ്ക്കുന്നത്? എന്റെ ശരീരത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ദൈവം അനുഗ്രഹിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല. ചെറുതിലെ ഞാന്‍ നന്നായി തടിച്ചിട്ടാണ്. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. സത്യസന്ധമായി പറയുകയാണ് വണ്ണമുണ്ടെന്ന് എല്ലാവരും പറയുമ്പോഴും എന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ വണ്ണത്തിലും രൂപത്തിലും ശരീരത്തിലും ഞാന്‍ ഭയങ്കരമായി സന്തോഷിക്കുന്നു.'' എന്നായിരുന്നു വീണയുടെ പ്രതികരണം.

Veena Nair gives reply to bodyshaming. Ask why I need to lose weight?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

'മഹാനദി'യിൽ 667 ഒഴിവുകൾ, മാർച്ച് 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം

ഷു​ഗർ കട്ട് ചെയ്തിട്ടും തടി കുറയുന്നില്ലേ? കാരണം ഇതാണ്

ദഹന പ്രക്രിയ എളുപ്പമാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

വിജയ് ആരാധകർക്ക് സന്തോഷിക്കാം; 'ജന നായകൻ' എത്തുക ആ സ്പെഷ്യൽ ദിനത്തിൽ

SCROLL FOR NEXT