Veena Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു'; മുൻ ഭർത്താവിന്റെ വിവാഹദിനത്തിൽ കുറിപ്പുമായി വീണ നായർ

നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

നടി വീണ നായരുടെ വിവാഹമോചനം സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വീണയുടെ മുൻ പങ്കാളിയും നർത്തകനും ആർജെയുമായ അമൻ ഭൈമി വീണ്ടും വിവാഹിതനായതിന് പിന്നാലെ നടി സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മിഥ്യയായ പ്രതിബിംബങ്ങളെ മറന്ന് തന്നിലേക്ക് മടങ്ങുന്നു എന്നർഥം വരുന്ന കുറിപ്പാണ് വീണ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്ര ചെയ്യുന്ന തന്റെ വിഡിയോയും വീണ പങ്കുവച്ചിട്ടുണ്ട്. ‘‘നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർഥ സ്വത്വം. എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ‘ലോകഃ സമസ്തഃ സുഖിനോ ഭവന്തു’: എന്നാണ് വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് വീണ നായരുടെ മുൻ മുൻ ഭർത്താവ് അമൻ ഭൈമിയും റീബ റോയിയും വിവാഹിതരായത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് അമൻ, റീബയെ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ​ത്തിൽ പങ്കെടുത്തത്.

വളരെ ലളിതമായി നടന്ന വിവാഹ​ത്തിന്റെ ചിത്രങ്ങൾ അമൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി വീണയും അമനും വിവാഹമോചനം നേടിയത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വീണ നായരും അമനും വിവാഹിതരായത്. കലോത്സവ വേദികൾ മുതലുള്ള പരിചയവും അടുപ്പവും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

2014ൽ വിവാഹിതരായ ഇവർക്ക് അമ്പാടി എന്നൊരു മകനുണ്ട്. ബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞ് വീണയ്‌ക്കൊപ്പമാണ്. വീണ ടെലിവിഷൻ പരിപാടികളും സിനിമാ ഷൂട്ടുകളുമായി തിരക്കിലാകുമ്പോൾ അമൻ തന്നെയാണ് കുഞ്ഞിനെ നോക്കുന്നത്. മകനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും അമൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Cinema News: Actress Veena Nair instagram post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT