Ajith, Venkat Prabhu, Vijay എക്സ്
Entertainment

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

മങ്കാത്തയുടെ ഓർമ്മകളിൽ ഇന്ന് മുതൽ നമുക്ക് വീണ്ടും ജീവിക്കാം

സമകാലിക മലയാളം ഡെസ്ക്

അജിത് ചിത്രം 'മങ്കാത്ത'യുടെ റീ റിലീസ് ആഘോഷമാക്കുകയാണ് സിനിമാ പ്രേക്ഷകരും ആരാധകരും. ഇതുവരെയുള്ള റീ റിലീസ് റെക്കോർഡുകളെല്ലാം ചിത്രം തകർക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം 2011 ലാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിനോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ചിത്രത്തിൻ്റെ ഷൂട്ടിങ് വേളയിൽ അജിത്തും വിജയ്‌യും ഒരുമിച്ചുള്ള നിമിഷങ്ങൾ ഓർത്തെടുത്താണ് വെങ്കട്ട് പ്രഭു പോസ്റ്റ് പങ്കുവെച്ചത്. 2011-ൽ മങ്കാത്തയുടെ സെറ്റിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇനി ഇത്തരമൊരു മുഹൂർത്തം സംഭവിക്കാൻ സാധ്യതയില്ലെന്നും അങ്ങനെ ആകാതിരിക്കട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വെങ്കട്ട് പ്രഭു കുറിപ്പിൽ പറയുന്നുണ്ട്.

‘മങ്കാത്തയുടെ ഓർമ്മകളിൽ ഇന്ന് മുതൽ നമുക്ക് വീണ്ടും ജീവിക്കാം! ദയവായി ക്ലൈമാക്സ് ആർക്കും വെളിപ്പെടുത്തരുത്... അത് കാണാനുള്ള മറ്റുള്ളവരുടെ ആകാംക്ഷ നശിപ്പിക്കരുത്. മങ്കാത്തയുടെ ചിത്രീകരണ സമയത്തെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിത്. ഇത്തരമൊരു മുഹൂർത്തം ഇനി സംഭവിക്കാൻ സാധ്യതയില്ല...എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു!’- വെങ്കട്ട് പ്രഭു കുറിച്ചു.

അജിത്തിന്റെ കരിയറിലെ 50-ാമത്തെ ചിത്രം നിർമിച്ചത് സൺ പിക്ചേഴ്സ് ആണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. അജിത്, അർജ്ജുൻ എന്നിവരെക്കൂടാതെ തൃഷ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, അരവിന്ദ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Cinema News: Venkat Prabhu heart touching note on Mankatha Re Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ്

'മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു': നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

KERALA PSC| മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

സോഷ്യല്‍ മീഡിയ വഴി ഹണിട്രാപ്പ്: മധ്യവയസ്‌കനില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത് 10 ലക്ഷം, 17 കാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍

SCROLL FOR NEXT