'വെറും റീ റിലീസ് അല്ല, വികാരം! 2011 ലെ അതേ വൈബ്'; ഇങ്ങനെയാണേൽ ​'ഗില്ലി'യുടെ റെക്കോർഡുകൾ തകർക്കുമല്ലോ 'മങ്കാത്ത'

കേരളത്തിലും തമിഴ്നാട്ടിലും വൻ സ്വീകരണമാണ് മങ്കാത്ത റീ റിലീസിന് ലഭിക്കുന്നത്.
Mankatha
Mankatha എക്സ്
Updated on
1 min read

അജിത് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'മങ്കാത്ത'. വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രം 14 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസായി എത്തിയിരുന്നു. അജിത്തിന്റെ കരിയറിലെ 50-ാമത്തെ സിനിമ കൂടിയായിരുന്നു മങ്കാത്ത. വിനായക് മഹാദേവ് എന്ന വില്ലൻ കഥാപാത്രമായാണ് അജിത് ചിത്രത്തിലെത്തിയത്. ചിത്രത്തിന്റെ റീ റിലീസും ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

കേരളത്തിലും തമിഴ്നാട്ടിലും വൻ സ്വീകരണമാണ് മങ്കാത്ത റീ റിലീസിന് ലഭിക്കുന്നത്. കേരളത്തിൽ സിനിമയുടെ ആദ്യ ഷോയിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. പല തിയറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുന്നത്.

റീ റിലീസ് ആഘോഷത്തിന്റെ തിയറ്ററുകളിൽ നിന്നുള്ള വിഡിയോ നിർമാതാക്കളായ സൺ പിക്ചേഴ്സും പങ്കുവച്ചിട്ടുണ്ട്. റീ റിലീസുകളിലെ റെക്കോർഡുകൾ എല്ലാം മങ്കാത്ത തകർക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രീ സെയിൽ കളക്ഷനിൽ വിജയ് ചിത്രം ഗില്ലിയുടെ റെക്കോർഡ് മങ്കാത്ത നേരത്തെ തന്നെ മറികടന്നിരുന്നു.

Mankatha
'ജയ് ഭീം പ്രൊപ്പഗണ്ട സിനിമ പുറത്തായത് നന്നായി'; 'ഹോംബൗണ്ട്' ഓസ്‌കര്‍ പട്ടികയിലില്ല; സന്തോഷം പ്രകടിപ്പിച്ച് സംഘപരിവാര്‍

തമിഴ്നാട്ടിൽ 2.25 കോടിയിലധികം ചിത്രം ആദ്യ ദിനം പ്രീ റിലീസ് സെയിൽ നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2.15 കോടിയാണ് ​ഗില്ലി പ്രീ റിലീസ് സെയിൽ നേടിയത്. '2011 ലെ അതേ വൈബ്', 'പുതിയ ഓൾ ടൈം റെക്കോർഡ് അലെർട്ട്', 'ഇത് വെറും റീ റിലീസ് അല്ല... ഒരു വികാരമാണ്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Mankatha
അവള്‍ മൂഡ് ഓഫ് ആകുമ്പോഴും കുറുമ്പ് കാണിക്കുമ്പോഴും ചേര്‍ത്തുപിടിക്കുന്നവന്‍; നവീനെക്കുറിച്ച് ഭാഗ്യലക്ഷ്മി

അജിത്തിന് പുറമേ പ്രേംജി, തൃഷ, ആൻഡ്രിയ, അർജുൻ, ലക്ഷ്മി റായ് എന്നിവരും മങ്കാത്തയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്. അതേസമയം, ഗുഡ് ബാഡ് അഗ്ലി ആണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം.

Summary

Cinema News: Ajith's Mankatha Re Release theatre response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com