അവള്‍ മൂഡ് ഓഫ് ആകുമ്പോഴും കുറുമ്പ് കാണിക്കുമ്പോഴും ചേര്‍ത്തുപിടിക്കുന്നവന്‍; നവീനെക്കുറിച്ച് ഭാഗ്യലക്ഷ്മി

അങ്ങനെ ഒരാളെ കിട്ടിയത് ആ കുട്ടിയുടെ ഭാഗൃം
Bhavana
Bhavana
Updated on
1 min read

ഭാവനയുടെ ഭര്‍ത്താവ് നവീനെക്കുറിച്ച് ഭാഗ്യലക്ഷ്മി. ഭാവനയുമായി വളരെ അടുത്ത ബന്ധമുണ്ട് ഭാഗ്യലക്ഷ്മിയ്ക്ക്. നവീന്‍ ഭര്‍ത്താവ് എന്നതിലുപരിയായി ഭാവനയ്ക്ക് നല്ലൊരു സുഹൃത്താണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഭാഗ്യലക്ഷ്മി നവീനെക്കുറിച്ച് സംസാരിച്ചത്.

Bhavana
'വേണമെങ്കില്‍ മീശയും ഷേവ് ചെയ്യാം, അല്ലെങ്കില്‍ മീശ പിരിക്കാം'; പറഞ്ഞ വാക്ക് ലാലേട്ടന്‍ പാലിച്ചു; വൈറലായി അന്ന് പറഞ്ഞത്

''നവീനെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അവള്‍ മൂഡ് ഓഫ് ആണെങ്കിലും, കുറുമ്പ് കാണിക്കുമ്പോഴും അവളെ ചേര്‍ത്തു പിടിക്കുന്ന ഒരു ഭര്‍ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത്. ദൈവം രണ്ട് പേരേയും അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.

Bhavana
'വളരെ പരിമിതമായ ഒരിടത്തു നിന്നാണ് ഞാൻ വരുന്നത്, നീരജ് ​ഗയ്‍വാനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു'; വിശാല്‍ ജേഠ്വ

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. 'അങ്ങനെ ഒരാളെ കിട്ടിയത് ആ കുട്ടിയുടെ ഭാഗൃം. ധൈര്യം പകരാന്‍ ഒരു ചേച്ചിയെ കിട്ടിയതും ഒരു ഭാഗ്യം. എന്നും ആ കുട്ടി സന്തോഷത്തോടെ ഇരിക്കട്ടെ, എന്നും ഇങ്ങനെ ചേര്‍ത്തു പിടിക്കാന്‍ ഒരു ചേച്ചി അതാണ് ആ കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം' എന്നിങ്ങനെയാണ് കമന്റുകള്‍.

വ്യാഴാഴ്ച ഭാവനയുടേയും നവീന്റേയും വിവാഹ വാര്‍ഷികമായിരുന്നു. ഇരുവരും വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. 2028 ജനുവരി 22 നായിരുന്നു ഇരുവരുടേയും വിവാഹം. കന്നഡ സിനിമയിലെ നിര്‍മാതാവാണ് നവീന്‍. റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. കഴിഞ്ഞ ദിവസം നവീനെക്കുറിച്ച് ഭാവന പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

'നവീന്‍ ഞാന്‍ പറയുന്നത് എപ്പോഴും മനസ്സിലാക്കാറുണ്ട്. എനിക്ക് എന്റേതായ ഇടം തരാറുണ്ട്. അതൊരു വലിയ ക്വാളിറ്റിയാണെന്ന് തോന്നാറുണ്ട്. ഓരോ പ്രശ്‌നത്തില്‍നിന്നും കരയ്ക്കു കയറാന്‍ ഓരോരുത്തര്‍ക്കും ഓരോ തരം സമയമായിരിക്കും വേണ്ടത്. എനിക്ക് നവീന്‍ അത് തരാറുണ്ട്. ഒരാള്‍ വിഷമിച്ചിരിക്കുമ്പോള്‍ 'നീ വേഗം ഓക്കേ ആകൂ' എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഒരാളോട് 'ചിരിക്ക് ചിരിക്ക്' എന്ന് പറഞ്ഞാല്‍ ചിരി വരുമോ. അതുപോലെ വിഷമം ഒതുക്കാനും സമയം നല്‍കുന്നവരാണ് നല്ല കൂട്ട്. നവീന്‍ എനിക്ക് അതാണ്'' എന്നായിരുന്നു ഭാവന പറഞ്ഞത്.

Summary

Bhagyalakshmi about Bhavana and husband Naveen as they compelete 7 years of marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com