Kamini Kaushal എക്സ്
Entertainment

ഇതിഹാസ താരം കാമിനി കൗശല്‍ അന്തരിച്ചു; പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക!

ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് ആരംഭിച്ച കാമിനിയുടെ കലാജീവിതം ബോളിവുഡിന്റെ എല്ലാ വളര്‍ച്ചകളും മാറ്റങ്ങളും സാക്ഷ്യം വഹിച്ചതാണ്.

1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയാല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമിനിയുടെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.

ഏഴ് പതിറ്റാണ്ട് നീണ്ടതാണ് കാമിനിയുടെ അഭിനയ ജീവിതം. ദിലീപ് കുമാര്‍, രാജ് കപൂര്‍ തുടങ്ങി ആമിര്‍ ഖാനും ഷാഹിദ് കപൂറും വരെയുള്ള ബോളിവുഡിലെ ഇതുവരെയുള്ള തലമുറകള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് കാമിനി കൗശല്‍.

1927 ഫെബ്രുവരി 24 നായിരുന്നു ജനനം. യഥാര്‍ത്ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു. സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തുന്നതോടെയാണ് കാമിനി കൗശല്‍ എന്ന് പേര് മാറ്റുന്നത്.

ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കയ്യടി നേടി. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്.

Veteran star Kamini Kaushal passes away. Indian cinema lost one of it's early stars.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ എന്‍ഡിഎ, 34 സീറ്റില്‍ കിതച്ച് മഹാസഖ്യം

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

കൃത്രിമങ്ങളിലൂടെ നേടിയ വിജയം, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം

SCROLL FOR NEXT