വേട്ടയ്യൻ 
Entertainment

27 വർഷങ്ങൾക്ക് ശേഷം മലേഷ്യ വാസുദേവന്റെ ശബ്​ദം; തലൈവർക്കൊപ്പം തകർത്താടി മഞ്ജു വാര്യരും! വേട്ടയ്യനിലെ ആദ്യ ​ഗാനമെത്തി

പിന്നണി ഗായകനായ ഇദ്ദേഹം 2011 ൽ ചെന്നൈയിൽ വച്ചാണ് അന്തരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് നായകനായെത്തുന്ന വേട്ടയ്യനിലെ മനസിലായോ എന്ന ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളോടെയാണ് പാട്ട് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

മലയാളത്തിലുള്ള വരികളും പാട്ടിലുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യരാണ് ​ഗാനരം​ഗത്തിൽ ചുവടുവയ്ക്കുന്നത്. മലേഷ്യ വാസുദേവന്‍റെ ശബ്ദമാണ് ഗാനത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നണി ഗായകനായ ഇദ്ദേഹം 2011 ൽ ചെന്നൈയിൽ വച്ചാണ് അന്തരിച്ചത്. വേട്ടയ്യനിൽ എഐയുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ശബ്ദം തിരികെ കൊണ്ടുവന്നിരിക്കുന്നത്.

1987 ൽ പുറത്തിറങ്ങിയ ഊർ കാവലൻ എന്ന ചിത്രത്തിലാണ് രജനികാന്തും മലേഷ്യ വാസുദേവനും അവസാനമായി ഒന്നിച്ചത്. 27 വർഷങ്ങൾക്ക് ശേഷം മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവന്നതിൽ വേട്ടയ്യൻ ടീമിനെ അഭിനന്ദിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് മനസിലായോ ​ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഒക്ടോബർ പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561