Viber Good ഇന്‍സ്റ്റഗ്രാം
Entertainment

'അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് പീഡിപ്പിച്ചു; എല്ലാ ആണുങ്ങളുടേയും ലിംഗം മുറിച്ച് കളയണമെന്ന് സ്ത്രീകള്‍ പറയില്ല': വൈബര്‍ ഗുഡ് ശ്രീദേവി

എല്ലാ പുരുഷന്മാരും പ്രശ്‌നക്കാരല്ല. എല്ലാ സ്ത്രീകളും പ്രശ്‌നക്കാരല്ല

സമകാലിക മലയാളം ഡെസ്ക്

ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് ബിഗ് ബോസ് താരവും വ്‌ളോഗറുമായ വൈബര്‍ ഗുഡ്‌സ് ശ്രീദേവി. ഈ സംഭവത്തിന്റെ പേരില്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കരുതെന്നാണ് ശ്രീദേവി പറയുന്നത്. സ്ത്രീകള്‍ പലയിടത്തു നിന്നും പുരുഷന്മാരില്‍ നിന്നും അതിക്രമം നേരിടുന്നുണ്ട്. എന്നുകരുതി സ്ത്രീകളാരും പുരുഷന്മാരെ അടച്ചാക്ഷേപിക്കാറില്ലെന്നും ശ്രീദേവി ചൂണ്ടിക്കാണിക്കുന്നു.

''ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഷിംജിതയെ അറസറ്റ് ചെയ്തു. വളരെയധികം മനസിന് സന്തോഷമുണ്ട്. ആ സ്ത്രീ കാണിച്ച വൃത്തികേട് കാണിച്ചതില്‍ ഒരു എക്‌സ്‌ക്യൂസും പറയാനില്ല. ഞാനും അതേക്കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്. പക്ഷെ ഇന്നലെയൊക്കെയായി സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നത് കാണാന്‍ സാധിച്ചു. സ്ത്രീകള്‍ക്ക് മാത്രമായിട്ടൊരു ബസ്, ആണുങ്ങള്‍ക്ക് മാത്രം വേറെ ബസ്, ആണുങ്ങള്‍ കമ്പിവേലിയൊക്കെ കെട്ടി നടക്കുക. എല്ലാ പുരുഷന്മാരും പ്രശ്‌നക്കാരല്ല. എല്ലാ സ്ത്രീകളും പ്രശ്‌നക്കാരല്ല'' ശ്രീദേവി പറയുന്നു.

ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് പതിനാറുകാരന്‍ പിഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി മരിച്ചത്. ദീപക്കിന്റെ മരണം ചെറുതല്ല. കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ല. ഇത് ഇനി ആവര്‍ത്തിക്കാനും പാടില്ല. ഇങ്ങനെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന, ഇത്തരം റീലുണ്ടാക്കുന്നവരുടെ മുന്നിലേക്കാണ് അച്ഛന്‍ കാരണം, രണ്ടാനച്ഛന്‍ കാരണം, ചെറിയച്ഛന്‍ കാരണം അമ്മാവന്‍ കാരണം, സുഹൃത്തുക്കള്‍ കാരണം, ട്യൂഷന്‍ പഠിപ്പിക്കുന്നയാള്‍ കാരണം അനുഭവങ്ങളുണ്ടായിട്ടുള്ള കുട്ടികളും സ്ത്രീകളും വരേണ്ടത്. ചെറിയ കുഞ്ഞുങ്ങളെ വരെ വിടാത്ത ഞരമ്പന്മാര്‍ ഈ ലോകത്തുണ്ട്'' എന്നും താരം പറയുന്നു.

''ഇത്തരം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്നത് കണ്ടു. അത് അവന്റെ ഫോര്‍മോണ്‍ ഇംബാലന്‍സ് ആയതിന്റെ പ്രശ്‌നമാണ്. പക്ഷെ ഞങ്ങള്‍ സ്ത്രീകള്‍ എല്ലാ പുരുഷന്മാരുടേയും ലിംഗം മുറിച്ചുകളയണമെന്ന് പറഞ്ഞിട്ടില്ല. ജെനറലൈസ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക. എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവ് എന്നെ പീഡിപ്പിച്ചത്. സ്ത്രീകളെ ജെനറലൈസ് ചെയ്ത് അടച്ചാക്ഷേപിക്കുന്നത് കാണുമ്പോള്‍ മനസിന് വിഷമം തോന്നുന്നു'' എന്നും ശ്രീദേവി കൂട്ടിച്ചേര്‍ക്കുന്നു.

Viber Good Sreedivi asks to stop generalizing women amid outburst in Deepak case. Reveals her husband abused her when she was pregnant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

സെൻട്രൽ സിൽക്ക് ബോ‍ർഡിൽ സയ​ന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 1,77,500 രൂപ വരെ

'ഹോംബൗണ്ട് എന്റെ ഹൃദയത്തിന്റെ ഭാ​ഗം, സ്വന്തമെന്ന പോൽ ഈ സിനിമയെക്കുറിച്ച് സംസാരിച്ചവരോട്..'; കുറിപ്പുമായി ഇഷാൻ ഖട്ടർ

''അരക്കെട്ടില്‍ കയറി പിടിച്ചു, എന്റെ മുത്തച്ഛനാകാനുള്ള പ്രായമുള്ളവര്‍; ആരും അവരെ തടഞ്ഞില്ല'; പരിപാടിക്കിടെ ദുരനുഭവം നേരിട്ടെന്ന് മൗനി

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം

SCROLL FOR NEXT