ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

സ്വാതന്ത്ര്യസമര സേനാനി ഉദ്ധം സിങ്ങായി വിക്കി കൗശാൽ, 'സര്‍ദാര്‍ ഉദ്ധം' ആമസോൺ പ്രൈമിൽ; ട്രെയിലർ

1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്

Author : സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര സമര സേനാനി ഉദ്ധം സിങ്ങിന്റെ ജീവിതം പറയുന്ന സര്‍ദാര്‍ ഉദ്ധം റിലീസിന് ഒരുങ്ങുന്നു. ബോളിവുഡ് നടൻ വിക്കി കൗശാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. 

വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് വിക്കി കൗശാൽ ചിത്രത്തിലെത്തുന്നത്. പതിമൂന്ന് കിലോ ആണ് ചിത്രത്തിനായി താരം ഭാരം കുറച്ചത്. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റോണിയും ഷീല്‍ കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ഉദ്ധം സിംഗ് എന്ന ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണിൽ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ