വിക്കി കൗശല്‍ വര്‍ക്കൗട്ട് ചെയ്യുന്നു ഇന്‍സ്റ്റഗ്രാം
Entertainment

'ഇതാണ് ഡെഡിക്കേഷന്‍'; കയ്യിലെ പരിക്കുമായി വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശല്‍; വിഡിയോ വൈറല്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന നടനാണ് വിക്കി കൗശല്‍. അടുത്തിടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇപ്പോള്‍ പരിക്കേറ്റ കയ്യുമായി വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശലിന്റെ വിഡിയോ ആണ് വൈറലാവുന്നത്.

പരിക്കേറ്റ് കെട്ടിവച്ചിരിക്കുന്ന കയ്യുമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശലിനെയാണ് വിഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഓടാന്‍ പറ്റില്ലെങ്കില്‍ നടക്കണം. നിര്‍ത്തരുത് എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വിഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രം ഛാവയുടെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് വിക്കിക്ക് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി എത്തുന്നത്. രശ്മിക മന്ദാനയാണ് നായികയാവുന്നത്. വിക്കിക്ക് പരിക്കേറ്റതിനായി ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ഡൽഹിയിൽ കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം