വിടാമുയിർച്ചി 
Entertainment

കാത്തിരിപ്പ് പീക്ക് ലെവലിൽ! അജിത്തിന്റെ 'വിടാമുയിർച്ചി' ട്രെയ്‌ലർ ബിടിഎസ് വിഡിയോ പുറത്ത്

അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയിർച്ചി. അജിത് നായകനാകുന്ന ചിത്രം മ​ഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറിന്റെ ബിടിഎസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഒരു വർഷത്തിലേറെയായി ചിത്രം പ്രഖ്യാപിച്ചിട്ട്. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അർജുൻ സർജയാണ് ചിത്രത്തിൽ വില്ലനായെത്തുക. റിലീസിന് മുൻപ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

രവി കെ ചന്ദ്രൻ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീ​തമൊരുക്കുന്നത്. സുന്ദർ ആണ് ചിത്രത്തിന്റെ ആക്ഷൻ രം​ഗങ്ങളൊരുക്കിയിരിക്കുന്നത്. തുനിവ് ആണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍