Deepika Padukone and Ranveer Singh ഫയല്‍
Entertainment

അരുതെന്ന് പറഞ്ഞിട്ടും കുഞ്ഞ് ദുവയുടെ വിഡിയോ ചിത്രീകരിച്ചു; ആരാധകനോട് കലിപ്പിച്ച് ദീപിക; അച്ഛന്റെ കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകര്‍

വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ താരജോഡിയാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. ഈയ്യടുത്താണ് രണ്‍വീറിനും ദീപികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ദുവ എന്നാണ് തങ്ങളുടെ മകള്‍ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.

ദീപികയുടേയും രണ്‍വീറിന്റേയും മകളുടെ മുഖം ഒരു നോക്ക് കാണാന്‍ നാളുകളായി ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ താരങ്ങള്‍ ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് പാപ്പരാസികളോടും ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. ആ വാക്ക് പാപ്പരാസികളും പാലിച്ചു വരികയാണ്.

എന്നാല്‍ ദീപികയുടേയും രണ്‍വീറിന്റേയും അഭ്യര്‍ത്ഥനയേയും കുഞ്ഞിന്റെ സ്വകാര്യതയേയും മറി കടന്ന് കുഞ്ഞിന്റെ വീഡിയോ തന്നെ പകര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ വിമാനാത്തവളത്തില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ദീപികയുടേയും രണ്‍വീറിന്റേയും കുഞ്ഞിന്റേയും വിഡിയോ ഒരു ആരാധകന്‍ പകര്‍ത്തുകയായിരുന്നു. വിഡിയോ ചിത്രീകരിക്കുന്നതിനെ ദീപിക ചോദ്യം ചെയ്യുകയും അരുതെന്ന് വ്യക്തമായി തന്നെ പറയുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാള്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞ് ദുവയേയും, വിഡിയോ ചിത്രീകരിക്കുന്നതില്‍ അസ്വസ്ഥയായി ഷൂട്ട് ചെയ്യരുതെന്ന് പറയുന്ന ദീപികയേയും വിഡിയോയില്‍ കാണാം. ഇതോടെ നിരവധി പേരാണ് വിഡിയോ ചിത്രീകരിച്ചയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

താരങ്ങളുടേയും കുഞ്ഞിന്റേയും സ്വകാര്യതേയും മാനിക്കാത്തത് ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതോടെ ഇയാള്‍ വിഡിയോ തന്റെ പ്രൊഫൈലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും വിഡിയോ സോഷ്യല്‍ മിഡിയിയല്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അച്ഛന്‍ രണ്‍വിര്‍ സിങ്ങിന്റെ കാര്‍ബണ്‍ കോപ്പിയാണ് ദുവയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Video of Deepika Padukone And Ranveer Singh's child Dua surfaces online. Actresses gives a death stare to the man who shot the video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

SCROLL FOR NEXT