Kalabhavan Navas and Rehna  വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്'; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്, വിഡിയോ

വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് ഇപ്പോഴും പ്രണയിക്കുന്നു

അബിന്‍ പൊന്നപ്പന്‍

നടനും മിമിക്ര കലാകാരനും ഗായകനും അവതാരകനുമൊക്കെയായി മലയാളി അടുത്തറിഞ്ഞ താരമാണ് കലാഭവന്‍ നവാസ്. തമാശ പറഞ്ഞ് ചിരിപ്പിക്കാനും പാട്ടുപാടി ഉള്ളു തൊടാനും നവാസിന് ഒരുപോലെ സാധിച്ചിരുന്നു. നിനച്ചിരിക്കാതെ മരണം നവാസിനെ കവര്‍ന്നെടുത്ത് പോയതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

നവാസ് മരിക്കുന്നതിന്റെ തലേദിവസം ഭാര്യ രഹ്നയ്ക്കായി പാടി പാട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകന്‍ റിഹാന്‍ നവാസ്. മരിക്കുന്നതിന്റെ തലേദിവസം നവാസും കുടുംബവും പങ്കെടുത്തൊരു കല്യാണത്തില്‍ നിന്നുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയുടെ നെഞ്ചിലൊരു നീറ്റലായി മാറിയിരിക്കുകയാണ് നവാസിന്റെ വിഡിയോ.

ജുലൈ 31 ന് എടുത്ത വിഡിയോ ആണിത്. ലൊക്കേഷനില്‍ നിന്നുമാണ് നവാസ് കല്യാണത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഉമ്മിച്ചിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വാപ്പിച്ചി കല്യാണത്തിന് എത്തിയതെന്നും റിഹാന്‍ പറയുന്നുണ്ട്. അതായിരുന്നു അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെന്നും റിഹാന്‍ പറയുന്നു. റിഹാന്റെ കുറിപ്പിലേക്ക്:

പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31 , വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.. ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും.

'ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി. വാപ്പിച്ചി വളരെ ഹെല്‍ത്തി ആയിരുന്നു. അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. 'വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്ന'.

Video of Kalabhavan Navas singing for his wife Rahna makes social media teary eyed. Son shares emotional note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

SCROLL FOR NEXT