Shalini Pandey 
Entertainment

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

തെന്നിന്ത്യന്‍ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപദയും പ്രതികരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി നടി ശാലിനി പാണ്ഡെയുടെ വിഡിയോ. മുംബൈയില്‍ നടന്നൊരു പരിപാടിയില്‍ നിന്നുള്ള ശാലിനിയുടെ വിഡിയോയാണ് വൈറലാകുന്നത്. പരിപാടിയുടെ അവതാരകനായ സംവിധായകന്‍ ഫറാസ് അരിഫ് അന്‍സാരിയ്‌ക്കൊപ്പം, പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ശാലിനിയുടെ വിഡിയോയാണ് വൈറലാകുന്നത്.

വിഡിയോയില്‍ ഫറാസ് ശാലിനിയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്നത് കാണാം. എന്നാല്‍ ഫറാസ് ശാലിനിയോട് മോശം അര്‍ത്ഥത്തില്‍ പെരുമാറിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഫറാസിന്റെ ചേര്‍ത്തുപിടിക്കലില്‍ ശാലിനി അസ്വസ്ഥയാകുന്നതും വിഡിയോയില്‍ നിന്നും മനസിലാകുമെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്. തെന്നിന്ത്യന്‍ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപദയും പ്രതികരിച്ചിട്ടുണ്ട്. അതേസമയം വിഡിയോയെ പ്രതിരോധിച്ചും ചിലരെത്തുന്നുണ്ട്. ശാലനിയും ഫറാസും അടുത്ത സുഹൃത്തുക്കളാണെന്നും മോശമായി ഈ വിഡിയോയില്‍ ഒന്നുമില്ലെന്നും ചിലര്‍ പറയുന്നു.

വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച അര്‍ജുന്‍ റെഡ്ഡിയിലൂടെയാണ് ശാലിനി പാണ്ഡെ താരമാകുന്നത്. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസുകളിലും ശാലിനി പാണ്ഡെ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെന്നത് പോലെ ബോളിവുഡിലും നിറ സാന്നിധ്യമാണ് ശാലിനി പാണ്ഡെ.

Video of Shalini Pandey from an event rises concern in social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി