'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

'അഭിനയം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. പക്ഷെ അതിലും കൂടുതല്‍ ഇഷ്ടപ്പെട്ടത് കണ്ടക്ടര്‍ ജോലി'
Rajinikanth
Rajinikanthഫെയ്സ്ബുക്ക്
Updated on: 
1 min read

വലിയ താരമാണെങ്കിലും മനസു കൊണ്ട് താന്‍ ഇപ്പോഴും ബസ് കണ്ടക്ടര്‍ ആണെന്ന് രജനികാന്ത്. പുതിയ ചിത്രം ജയിലര്‍ 2വിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രജനികാന്ത്. ഇപ്പോഴും ബാംഗ്ലൂരില്‍ പോകുമ്പോള്‍ ബസ് കണ്ടക്ടര്‍മാരെ കാണുമ്പോള്‍ മനസ് സന്തോഷിക്കുമെന്നും രജനികാന്ത് പറയുന്നു.

''അഭിനയം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. പക്ഷെ അതിലും അധികമായി ഞാന്‍ ഇഷ്ടപ്പെട്ടത് കണ്ടക്ടര്‍ ജോലിയെയാണ്. ആ അഞ്ച് വര്‍ഷത്തെ കണ്ടക്ടര്‍ ജോലി ഞാന്‍ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഞാനൊരു ബസ് കണ്ടക്ടര്‍ ആണെന്നത് മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയി'' രജനികാന്ത് പറയുന്നു. സിനിമാ ജീവിതം ആരംഭിക്കും മുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു രജനികാന്ത്.

''ഈ രജനികാന്ത് അത് ഇത് എന്നൊക്കെ പറയുന്നതിനെ എനിക്ക് എന്നില്‍ കണ്ടെത്താനാകാറില്ല. അതിനാല്‍ ഇടയ്ക്ക് ഇടയ്ക്ക് ബാംഗ്ലൂര്‍ പോകും. ഈയ്യടുത്തും പോയി. ഇപ്പോഴും ആ കാക്കി ഡ്രസ് കാണുമ്പോള്‍ ഞാന്‍ പോലും അറിയാതൊരു സന്തോഷം വരും. ഞാന്‍ എന്നെ ഐഡന്റിഫൈ ചെയ്യുന്നത് കണ്ടക്ടറായാണ്'' എന്നും രജനികാന്ത് പറയുന്നുണ്ട്.

അതേസമയം വന്‍ വിജയമായ ജയിലറിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തും. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ വീണ്ടുമെത്തും. അവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, ഹൃത്വിക് റോഷന്‍, എസ്‌ജെ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Rajinikanth
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്
Rajinikanth
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
Rajinikanth
'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍
Summary

Rajinikanth says he still identifies himself as a bus conductor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com