വിദ്യാബാലന്‍  ഫയല്‍
Entertainment

ദാമ്പത്യ ബന്ധത്തിന്റെ സീക്രട്ട് അതാണ്; സിദ്ധാര്‍ഥിനെ കാണുന്നതുവരെ വിവാഹിതയാകുമെന്ന് കരുതിയില്ല: വിദ്യാബാലന്‍

'12 വര്‍ഷത്തെ വിവാഹ ജീവിതം ബന്ധങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയ് കപൂറിനെ കാണുന്നതുവരെ വിവാഹിതയാകുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് നടി വിദ്യാബാലന്‍. 2012ലാണ് നിര്‍മാതാവായ സിദ്ധാര്‍ഥുമായി വിദ്യാബാലന്റെ വിവാഹം. മികച്ച ഒരു ബന്ധത്തിന്റെ മന്ത്രം എന്താണെന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും താനത് കണ്ടെത്തിയിട്ടില്ലെന്നും വിദ്യ പറയുന്നു.

ഓരോ ബന്ധത്തിനും അതിന്റേതായ സവിശേഷമായ മന്ത്രമുണ്ട്. 12 വര്‍ഷത്തെ വിവാഹ ജീവിതം ബന്ധങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചു. വിവാഹിതയാകുമെന്ന് വിചാരിച്ചിരുന്ന ആളേ അല്ല താനെന്നും എന്നാല്‍ സിദ്ധാര്‍ഥിലൂടെ അതെനിക്ക് സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബന്ധത്തില്‍ മനസിലാക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് ഈ വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചു. ഒരു ബന്ധത്തില്‍ എന്നെ പഠിപ്പിച്ച ഒരു കാര്യം അത് ഭിന്നലിംഗത്തിലായാലും സ്വവര്‍ഗാനുരാഗികളായും മൂന്നാമതൊരാളെ ഉള്‍പ്പെടുത്താതിരിക്കുക എന്നതാണ് ഒരു ബന്ധത്തിന്റെ സീക്രട്ട് ഇന്‍ക്രീഡിയന്റ് . അത് ഒരു ബന്ധുവോ സുഹൃത്തോ ആയാല്‍ പോലും പാടില്ല. രണ്ട് പേര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വര്‍ഷങ്ങളായി ഞാന്‍ മനസിലാക്കിയ കാര്യമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 19ന് റിലീസ് ചെയ്യുന്ന ദോ ഔര്‍ ദോ പ്യാര്‍ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യ. പ്രതീക് ഗാന്ധി, ഇലിയാന ഡിക്രൂസ്, സെന്തില്‍ രാമമൂര്‍ത്തി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം