ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

അമ്പലത്തിനുള്ളില്‍ നയന്‍താര ചെരുപ്പിട്ടു, ഫോട്ടോഷൂട്ട് നടത്തി; നവദമ്പതികള്‍ക്കു നേരെ വിമര്‍ശനം, മാപ്പു പറഞ്ഞ് വിഘ്‌നേഷ് 

നയന്‍താര ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ടതും നവദമ്പതികള്‍ ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അതിനു പിന്നാലെ ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നയന്‍താര ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ടതും നവദമ്പതികള്‍ ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. 

മഞ്ഞ സാരിയില്‍ അതിസുന്ദരിയായാണ് നയന്‍താര എത്തിയത്. തിരുമല ബാലാജി ക്ഷേത്രത്തില്‍ എത്തിയ നയന്‍താരയും വിഘ്‌നേഷ് ശിവനും ദര്‍ശനം നടത്തി പുറത്തിറങ്ങിയ ശേഷമാണ് അമ്പലത്തിനു മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

തുറന്ന സ്ഥലത്തു നിന്നും സിനിമയും സീരിയലും വിവാഹ വിഡി യോയും പകര്‍ത്തുന്നതിന് തിരുമല ഹില്‍ സ്‌റ്റേഷനില്‍ നിയന്ത്രണങ്ങളുണ്ട്. കൂടാതെ ചെരുപ്പ് ധരിച്ചാണ് നയന്‍താര നില്‍ക്കുന്നത് എന്നതും വിശ്വാസികളെ ചൊടിപ്പിച്ചു. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നതോടെയാണ് മാപ്പു പറഞ്ഞുകൊണ്ട് തിരുമല തിരുപതി ദേവസ്ഥാനം ബോര്‍ഡിന് വിഘ്‌നേഷ് ശിവന്‍ കത്തയച്ചത്. 

വിവാഹശേഷം വീട്ടില്‍ പോലും പോകാതെയാണ് തങ്ങള്‍ തിരുപതിയില്‍ എത്തിയത് എന്നാണ് കത്തില്‍ പറയുന്നത്. ആരാധകര്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് ഫോട്ടോ എടുത്ത് പോകാനാണ് തീരുമാനിച്ചിരുന്നത്. അതിനിടയില്‍ നയന്‍താര ചെരുപ്പിട്ടാണ് നിയന്ത്രിത മേഖലയിലേക്ക് കയറിയത് എന്നകാര്യം ശ്രദ്ധിച്ചില്ലെന്നും വിഘ്‌നേഷ് കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT