ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും", നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വി‌ഘ്നേഷ്; ഹൃദയസ്പർശിയായ കുറിപ്പ് 

നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധാകൻ വി‌ഘ്നേഷ് ശിവൻ

സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമയായ ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സംവിധാകൻ വി‌ഘ്നേഷ് ശിവൻ. 

”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായി നിലകൊള്ളുന്നതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ നിരാശയിലും അവ്യക്തതയിലുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാമാണ് എന്നെയും ഈ സിനിമയെയും പൂർത്തിയാക്കുന്നത്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എല്ലാം നീ കാരണമാണ് എന്റെ കൺമണി.

നീ സ്‌ക്രീനിൽ തിളങ്ങുന്നത് കാണാൻ.. ഒരു സംവിധായകൻ എന്ന നിലയിൽ നിന്നിൽനിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിനക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. നമ്മൾ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നമ്മൾ ഒരു നല്ല സിനിമ സൃഷ്ടിച്ചു. കാദംബരിയേപ്പോലെ നല്ല ഒരു കഥാപാത്രത്തെയും. 
നീയും കൺമണിയിൽ സന്തോഷവതിയാണെന്ന് ഞാൻ കരുതുന്നു. സ്നേഹം, നന്ദി”, വി‌ഘ്നേഷ് കുറിച്ചു. 

നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. റൊമാന്റിക് കോമഡി സിനിമയാണിത്. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT