Anirudh Ravichander, Vignesh Shivan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കയ്യിൽ ആകെ ഉണ്ടായിരുന്നത് ബസ് കാശ് 250 രൂപ മാത്രം; അനിരുദ്ധ് ആണ് എന്നെ അന്ന് സഹായിച്ചത്'

അനിരുദ്ധിനെ ഹീറോയായി കൊണ്ടുവരാനായിരുന്നു ഉദ്ദേശ്യം.

Author : സമകാലിക മലയാളം ഡെസ്ക്

'നാനും റൗഡി താൻ' എന്ന ചിത്രം അനിരുദ്ധിന് വേണ്ടി താനെഴുതിയതാണെന്ന് വെളിപ്പെടുത്തി സംവിധായകൻ വിഘ്നേഷ് ശിവൻ. തന്റെ പുതിയ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നി വിഘ്നേഷ്. "അവന്റെ മ്യൂസിക് ടേസ്റ്റിനെക്കുറിച്ച് ആദ്യം മുതലേ അറിയാമായിരുന്നു.

ത്രീയുടെ റിലീസിന് ശേഷം അവന്റെ രണ്ട് ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയത് ഞാനായിരുന്നു. സത്യം പറഞ്ഞാല്‍ അവനെ ഹീറോയാക്കി ഒരു സിനിമ ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അറിയാം. അങ്ങനെ അവന് വേണ്ടി ഒരു സ്‌ക്രിപ്‌റ്റെഴുതി. അതായിരുന്നു നാനും റൗഡി താന്‍.

അനിരുദ്ധിനെ ഹീറോയായി കൊണ്ടുവരാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന്‍ കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി. അതോടെ അഭിനയിക്കാനുള്ള പ്ലാന്‍ വിട്ട് ഫുള്‍ ടൈം കമ്പോസിങ്ങിലേക്ക് അവന്‍ ശ്രദ്ധ കൊടുത്തു. പിന്നീടാണ് വിജയ് സേതുപതിയിലേക്ക് ആ കഥ എത്തിയത്". -വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

അതോടൊപ്പം നാനും റൗഡി താൻ ഷൂട്ടിന് പോകുന്ന സമയത്ത് തന്റെ കയ്യിൽ പൈസ ഇല്ലായിരുന്നുവെന്നും ആ സമയത്ത് തന്നെ സഹായിച്ചത് അനിരുദ്ധ് ആണെന്നും വിഘ്നേഷ് പറഞ്ഞു. "നാനും റൗഡി താൻ പോണ്ടിച്ചേരിയിൽ വെച്ച് ഷൂട്ട് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.

ആ സമയത്ത് എന്റെ കയ്യിൽ പണമില്ലായിരുന്നു. ബസിന് പോകാനുള്ള 250 രൂപ മാത്രമേ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നുള്ളൂ. ഞാനിങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ അനിയുടെ ഒരു മെസേജ് വന്നു. വിക്കി നിന്റെ ബാ​ഗിൽ ‍ഞാൻ ഒരു 50,000 രൂപ വച്ചിട്ടുണ്ട് എന്ന്.

ശരിക്കും ബസിന്റെ ആ ജനാല എന്റെ കണ്ണുനീർ കൊണ്ട് നിറഞ്ഞിരുന്നു".- വിഘ്നേഷ് പറഞ്ഞു. അതേസമയം ലവ് ഇൻഷുറൻസ് കമ്പനി ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രദീപ് രം​ഗനാഥൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക.

Director Vignesh Shivan talks about his friendship with Anirudh Ravichander.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി