Vignesh Shivan, Nayanthara വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

'നയൻ‌താരയുടെ ഭർത്താവ് എന്ന് അറിയപ്പെ‌ടുന്നത് അഭിമാനം; കുഞ്ഞുങ്ങൾ വന്നതോടെ വേറൊരാളായി നയൻ'

പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

നയൻതാരയുടെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്ന് ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവൻ. തന്റെ പുതിയ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വി​ഘ്നേഷ്.

"നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണ്. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയൻ ആദ്യമായി വാട്സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുന്ന സമയമായിരുന്നു അപ്പോൾ. എനിക്ക് നയനെ ഭയമായിരുന്നു.

മാം എന്നല്ലാതെ വിളിക്കുമായിരുന്നില്ല. റീ ടേക്ക് വേണം എന്ന് പറയാൻ പോലും എനിക്ക് മടിയായിരുന്നു. അത് നയൻ മനസിലാക്കി. ഒരു ദിവസം പരസ്യമായി പറഞ്ഞു, സംവിധായകനായ നിങ്ങൾ പറയുന്നത് എത്ര തവണ വേണമെങ്കിലും ചെയ്ത് തരാൻ ഞാൻ തയ്യാറാണ്, മടിക്കേണ്ടതില്ലെന്നും പറഞ്ഞു.

എല്ലാവരും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഷൂട്ടിങിന്റെ മൂന്നാം ദിവസമായിരുന്നു അത്. അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻസിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. ഇത്ര നല്ല വ്യക്തിത്വമായിരുന്നോ എന്ന് തോന്നി. എല്ലാവരുടെയും മുന്നിൽ എല്ലാം തെളിയിക്കാനും അവർക്ക് ഇഷ്ടപ്പെടുന്നത് പോലെ പെരുമാറാനും തുടങ്ങിയാൽ നമുക്ക് ജീവിക്കാൻ സമയം ലഭിക്കില്ല.

എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ല. നയൻസ് വണ്ടർഫുൾ പേഴ്സണാലിറ്റിയുള്ള ആളാണ്. സ്റ്റാർഡം മറ്റുള്ളവർക്ക് മാത്രം. പലർക്കും എന്റെ പേര് അറിയില്ല. അല്ലെങ്കിൽ എന്നെ കാണുമ്പോൾ ഓർമ വരില്ല. അതിനാൽ നയൻതാര എന്ന് വിളിച്ചാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. അവളുടെ പേരിൽ അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് കിട്ടിയ വലിയ അനു​ഗ്രഹമാണ് അവൾ.

പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല. ഇന്നും നയൻസിനെ കാണുമ്പോൾ എനിക്ക് ആരാധനയാണ്. ഭാര്യാഭർതൃ ബന്ധത്തിന് ഇടയിൽ എന്ത് ഓവർ ഷാഡോ?. തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുകളയുക എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെ പേരോ ഭാര്യയുടെ പേരോ ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അത് വളരെ മനോഹരമായ കാര്യമാണ്.

കുഞ്ഞുങ്ങൾ വന്നശേഷം നയനാണ് ഏറ്റവും കൂടുതൽ മാറിയത്. അവളെ പലതിൽ നിന്നും സുഖപ്പെടുത്തിയത് മക്കളാണ്. വേറൊരാളായി മാറി നയൻ. രണ്ട് മക്കളും സൂപ്പർ കാരക്ടറുള്ളവരാണ്. വളരെ എന്റർടെയ്നിങ്ങാണ്. അവരുടെ കൂടെയാണ് ഞാൻ ചിൽ ചെയ്യുന്നത്."- വിഘ്നേഷ് പറഞ്ഞു.

Cinema News: Vignesh Shivan talks about his wife Nayanthara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

അമ്മയെ 'കുടുംബം തകര്‍ത്തവളെ'ന്ന് വിളിച്ചു; ജീവിച്ചിരിക്കെ ലോകം ദയ കാണിച്ചിട്ടില്ല; വിങ്ങലോടെ ജാന്‍വി കപൂര്‍

ആരോ​ഗ്യം കാക്കാൻ 6 'മന്ത്രങ്ങൾ'

'എന്റെ തിരിച്ചു വരവ് കാണാൻ അമ്മയില്ലാതെ പോയി'; വേദനകൾ നിറഞ്ഞ ആ മാസങ്ങളെക്കുറിച്ച് മൊഹ്‌സിന്‍ ഖാന്‍

പകല്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

SCROLL FOR NEXT