തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; ബംഗാളിൽ 11 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബുധനാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
Accused in Baruipur rape-murder case killed in police encounter after alleged escape attempt
Accused in Baruipur rape-murder case killed in police encounter after alleged escape attemptX
Updated on
1 min read

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

Accused in Baruipur rape-murder case killed in police encounter after alleged escape attempt
കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ ബാരൂയിപൂരിലെ സൂര്യപൂരിലേക്ക് കൊണ്ടുപോയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി പൊലീസുകാരന്റെ പക്കല്‍ നിന്നും തോക്ക് തട്ടിയെടുത്ത് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സ്വയരക്ഷാര്‍ഥം പൊലീസ് വെടിവെക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമുട്ടലില്‍ വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേസിലെ പ്രധാന പ്രതികളില്‍ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ പീഡനത്തിനും കൊലപാതകത്തിനും മുമ്പ് പെണ്‍കുട്ടിയോടൊപ്പം ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Accused in Baruipur rape-murder case killed in police encounter after alleged escape attempt
അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു; പ്രതികളില്‍ മൂന്ന് മലയാളികളും
Accused in Baruipur rape-murder case killed in police encounter after alleged escape attempt
'എതിര്‍പ്പില്ല, എല്ലാവരും ജാഗ്രത പാലിക്കണം', കേന്ദ്രം കോടതിയില്‍; കോക്രോച്ച് പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് മാറ്റാന്‍ ഉത്തരവ്
Accused in Baruipur rape-murder case killed in police encounter after alleged escape attempt
സിന്ധു നദീജല കരാർ ; 'യുദ്ധപ്രഖ്യാപനം' ആവര്‍ത്തിച്ച് പാകിസ്ഥാന്‍ സൈന്യവും ബിലാവൽ ഭൂട്ടോയും
Summary

Accused in Baruipur rape-murder case killed in police encounter after alleged escape attempt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com