വിജയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദർ ഇൻസ്റ്റ​ഗ്രാം
Entertainment

ദളപതി 69 ൽ വിജയ്ക്കായി അനിരുദ്ധ് ഒരുക്കുന്നത് കിടിലൻ അടിച്ചുപൊളി പാട്ട്; ചിത്രീകരണം തുടങ്ങി

ദളപതിയ്ക്ക് വേണ്ടി അടിച്ചുപൊളി പാട്ടാണ് അനി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി 69 ന്റെ വിവരങ്ങൾ ഓരോന്നായി പുറത്തുവരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. പൂജ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീ‍‍ഡിയയിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിനായി സം​ഗീത സംവിധാനമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ദളപതിയ്ക്ക് വേണ്ടി അടിച്ചുപൊളി പാട്ടാണ് അനി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ​ഗാനരം​ഗത്തിന്റെ ചിത്രീകരണം തുടങ്ങിയെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എച്ച് വിനോദ് ആണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കത്തി, മാസ്റ്റർ, ബീസ്റ്റ്‌, ലിയോ എന്നീ ചിത്രങ്ങളിലും അനിരുദ്ധും വിജയ്‌യും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിജയ് ആരാധകരെയും സോഷ്യൽ മീഡിയയും ഇളക്കി മറിക്കാൻ പോകുന്ന പാട്ടായിരിക്കും അനിരുദ്ധ് വിജയ്ക്കായി ഒരുക്കുക എന്ന കമന്റുകളും സൈബറിടങ്ങളിൽ നിറയുന്നുണ്ട്.

2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT