Vijay Antony, Pichaikkaran വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'യാചകന്റെ വേഷമായതു കൊണ്ട് പലരും നിരസിച്ചു, സംവിധായകനോട് ഞാൻ ആവശ്യപ്പെട്ടത് ഒറ്റ കാര്യം'; 'പിച്ചൈക്കാരനെ'ക്കുറിച്ച് നടൻ

ഞാൻ കഥ കേട്ടയുടനെ കണ്ണൊക്കെ നിറഞ്ഞ്.. സാർ പിച്ചൈക്കാരൻ ആണോ ഹീറോ എന്ന് ചോദിച്ചു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ശശി കഥയെഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പിച്ചൈക്കാരൻ'. വിജയ് ആന്റണി നായകനായെത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് മുൻപ് ഒരുപാട് പേർ ആ സിനിമ ചെയ്യാൻ തയ്യാറായില്ലായിരുന്നുവെന്നും 'പിച്ചൈക്കാരൻ' എന്ന പേര് താനാണ് സംവിധായകനോട് നിർദേശിച്ചതെന്നും പറയുകയാണ് വിജയ് ആന്റണി.

'അപ്പ കുട്ടി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒരു നടന് പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ രണ്ട് മൂന്ന് സിനിമകൾ കാരണമായേക്കാം. രജനി സാറിന്റെ കരിയറിലെ അത്തരമൊരു സിനിമയാണ് 'ബാഷ'.

അദ്ദേഹത്തിന്റെ ഏത് സിനിമ വന്നെന്ന് പറഞ്ഞാലും 'ബാഷ' ആണ് അദ്ദേഹത്തിന്റെ നാഴികകല്ല് എന്ന് പറയുന്ന ചിത്രം. 20 വർഷം കഴിഞ്ഞു ആ പടം വന്നിട്ട്. എന്നാൽ ഇന്നും ബാഷ ഒരു ബെഞ്ച്മാർക്ക് ആണ്. 'നാൻ', 'സലിം' എന്നിങ്ങനെ രണ്ട് സിനിമകൾ ഞാൻ ചെയ്തിരുന്നു. ഇതിൽ 'സലിം' കണ്ടിട്ടാണ് സംവിധായകൻ ശശി എന്നെ വിളിക്കുന്നത്.

വിജയ് എനിക്ക് നിന്നോട് ഒരു കഥ പറയണമെന്ന് പറഞ്ഞു. എനിക്കത് ഇഷ്ടപ്പെടുമോ ഇല്ലെയോ എന്നൊരു സംശയത്തോടെയാണ് അദ്ദേഹം വന്നത്. കാരണം, ചില കാരണങ്ങൾ കൊണ്ട് ആ സിനിമ ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. കാരണം, അതിൽ യാചകനായി അഭിനയിക്കണമല്ലോ. അതുകൊണ്ട് തന്നെ കുറേ പേർക്ക് അത് വർക്കൗട്ട് ആയില്ല.

ഞാൻ കഥ കേട്ടയുടനെ കണ്ണൊക്കെ നിറഞ്ഞ്.. സാർ പിച്ചൈക്കാരൻ ആണോ ഹീറോ എന്ന് ചോദിച്ചു. എന്നിട്ട് ആവേശത്തോടെ ഓക്കെ പറഞ്ഞു. അദ്ദേഹം കഥ പറഞ്ഞ് ഞാൻ വീട്ടിലെത്തി ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ എനിക്ക് അഡ്വാൻസ് ഒക്കെ തന്നു. അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം, പടത്തിന് 'പിച്ചൈക്കാരൻ' എന്ന ടൈറ്റിൽ വയ്ക്കണമെന്നായിരുന്നു.

ആ പേര് നിർദേശിച്ചത് ഞാനാണ്. അമ്മയോടുള്ള സ്നേഹമൊക്കെ ഉള്ളതു കൊണ്ട് 'അം' എന്ന ആയിരുന്നു അദ്ദേഹം പടത്തിന് പേരിട്ടത്. തുടക്കത്തിൽ തന്നെ 'പിച്ചൈക്കാരൻ' എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് മാസ് ആയി തോന്നി. ഇപ്പോൾ പടം ഹിറ്റായതു കൊണ്ട് പിച്ചൈക്കാരൻ എന്ന് പറയുമ്പോൾ മാസ് ആയി തോന്നും.

പക്ഷേ എന്നോട് പറഞ്ഞ ആദ്യ ദിവസം തന്നെ എനിക്ക് അങ്ങനെയായിരുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് ഞങ്ങൾ ആ പടം എടുത്തത്. നിർമാതാക്കളെ കിട്ടാൻ ബുദ്ധിമുട്ടി, തിയറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടി. പടം റിലീസായി സെക്കന്റ് ഷോ കഴിഞ്ഞതോടെ, പ്രേക്ഷകർ വന്നു എല്ലാം മാറി മറിഞ്ഞു.

ഇന്നു വരെയും അങ്ങനെ തന്നെയാണ്. എല്ലാവർക്കും ആ പടം കണക്ട് ആയി. ഒരു അഭിനേതാവ് എന്നതിനപ്പുറം പ്രേക്ഷകരുടെ സ്നേഹം നേടുക എന്നൊന്നുണ്ടല്ലോ. എന്റെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു സിനിമയാണത്". - വിജയ് ആന്റണി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Vijay Antony talks about Pichaikkaran movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

വെണ്ട തഴച്ചു വളരാന്‍ പശുവിന്‍ പാല്‍ പ്രയോഗം; വീട്ടുവളപ്പില്‍ കൃഷി ചെയ്യാം, എളുപ്പത്തില്‍

അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല; ബാർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ: കെസി വേണുഗോപാൽ