മീര, വിജയ് ആന്റണി, ഫാത്തിമ/ എക്‌സ് 
Entertainment

'എനിക്ക് കരുത്തു തരുന്ന ശക്തി'; നൊമ്പരമായി ഫാത്തിമയുടെ കുറിപ്പ്; ഞെട്ടൽ മാറാതെ തമിഴ് സിനിമ ലോകം

പുലർച്ചെ മൂന്ന് മണിക്കാണ് 16കാരിയായ മീരയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് 16കാരിയായ മീരയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയിരുന്ന മീര ഇക്കാഴിഞ്ഞ ജൂണിലാണ് സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.  മകളുടെ നേട്ടത്തെ പ്രശംസിച്ച് വിജയ്‌യുടെ ഭാര്യ ഫാത്തിമ സമൂഹമാധ്യമത്തില്‍ കുറിച്ച ഒരു പോസ്റ്റ് ആണ് ആരാധകരെ നൊമ്പരപ്പെടുത്തുന്നത്.

'എനിക്ക് കരുത്ത് തരുന്ന ശക്തി, എന്റെ കണ്ണുനീരിന്റെ സ്വാന്തനം, എന്റെ സമ്മര്‍ദ്ദത്തിന്റെ കാരണം(വികൃതി സൂപ്പര്‍ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി. ആശംസകള്‍ മോളേ'- എന്നായിരുന്നു കുറിപ്പ്. സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫാത്തിമയുടെ കുറിപ്പ്.

ജയം രവി, ശരത്‌ കുമാർ, ആർജെ ബാലാജി, ഖുശ്ബു തുടങ്ങി നിരവധി താരങ്ങൾ മീരയ്‌ക്ക് അനുശോചനം അറിയിച്ചു. ചെന്നൈയിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മീര. വിജയ്ക്കും ഫാത്തിമയ്ക്കും മീരയെ കൂടാതെ ലാറ എന്ന മറ്റൊരു മകള്‍ കൂടി ഉണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും മീരായ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT