വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വിജയ് ദേവരക്കൊണ്ടയുടെ ചിത്രം ശരീരത്ത് പച്ചകുത്തി; സർപ്രൈസുമായി താരം, പൊട്ടിക്കരഞ്ഞ് ആരാധിക'; വിഡിയോ വൈറൽ

ഇഷ്ടതാരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ആരാധകരെ കാണാനും സംവദിക്കാനുമുള്ള സമയവും താരം കണ്ടെത്താരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം തന്റെ ഒരു കട്ട ആരാധികയ്ക്കു നൽകിയ സർപ്രൈസ് ആണ്. തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ പെൺകുട്ടിയെ നേരിട്ടു കാണാനാണ് വിജയ് എത്തിയത്. 

ലൈഗർ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർഫാൻ മീറ്റിന്റെ ഭാഗമായാണ് ഈ ആരാധികയെ കാണാൻ വിജയ് തീരുമാനിച്ചത്. ഇഷ്ടതാരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. പുറംഭാ​ഗത്താണ് വിജയ് യുടെ ചിത്രം പെൺകുട്ടി പച്ച കുത്തിയത്. ഇത് താരത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ലൈഗർ സിനിമയുടെ നിർമാതാവ് ചാർമീ കൗറും സംവിധായകൻ പുരി ജഗന്നാഥും ഉണ്ടായിരുന്നു.

വിജയ് ദേവരകൊണ്ട ബോക്സിങ് താരമായി എത്തുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഓ​ഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി