'ഞാൻ ഏറെ ദുഃഖിതയാണ്, ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; മീന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 10:37 AM  |  

Last Updated: 02nd July 2022 10:40 AM  |   A+A-   |  

meena

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ർത്താവിന്റെ മരണത്തിനു പിന്നാലെ അഭ്യർത്ഥനയുമായി നടി മീന. വിദ്യാസാ​ഗറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നാണ് താരം ട്വിറ്ററിൽ കുറിച്ചു. താൻ ഏറെ ദഃഖിതയാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും മീന പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന് എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല. 

‘‘എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ ഞാൻ ഏറെ ദുഃഖിതയാണ്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മെഡിക്കൽ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു.’’–മീന കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ നീണ്ടു. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയത്. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളും ഇവർക്കുണ്ട്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'എനിക്ക് നേരെ നടന്നത് അതിക്രമം, കരി ഓയില്‍ ഒഴിച്ചു, നിയമവിരുദ്ധമായി ജയിലിലടച്ചു'; ദുരനുഭവം വിവരിച്ച് നടി ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ