വിജയ് ദേവരക്കൊണ്ട വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

സ്റ്റെപ്പിറങ്ങുന്നതിനിടെ തെന്നിവീണു; സ്വബോധമില്ലാതെ വീണതെന്ന് പരിഹാസം, മറുപടിയുമായി വിജയ് ദേവരക്കൊണ്ട

മുംബൈയിലെ ഒരു കോളജിൽ പ്രമോഷന്‍ പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയിലൂടെ എത്തിയ ബോളിവുഡ് കീഴടക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി താരത്തിന് അത്ര നല്ല സമയമല്ല. തുടർപരാജയങ്ങൾ താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ് ദേവരക്കൊണ്ട വീഴുന്ന വിഡിയോ ആണ്.

മുംബൈയിലെ ഒരു കോളജിൽ പ്രമോഷന്‍ പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറി. നിരവധി പേരാണ് താരത്തെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നുമാണ് വിമർശനങ്ങൾ ഉയർന്നത്.

ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തെന്നിവീഴുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ലോലി പോപ്പ് നുണയുന്ന ദേവരക്കൊണ്ടയെ ആണ് വിഡിയോയിൽ കാണുന്നത്. ‘ഞാൻ വീണു, അത് ഭയങ്കരമായ രീതിയിൽ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തിൽ നമുക്ക് ഉയർന്ന് പറക്കാൻ കഴിയുക. വീഴ്ചയിൽ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടർന്നുകൊണ്ടിരിക്കും.’- എന്ന കുറിപ്പിലായിരുന്നു വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ഡൽഹിയിൽ കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം