വിജയ് ബീസ്റ്റ് സിനിമയില്‍/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Entertainment

'എനിക്കും ഒരുപാട് ചോദ്യങ്ങളുണ്ട്'; ബീസ്റ്റിലെ ഫൈറ്റര്‍ ജെറ്റ് സീനിനെക്കുറിച്ച് ഐഎഎഫ് പൈലറ്റ് ( വീഡിയോ)

വിജയ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമെന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച് വിജയ് നായകനായി അഭിനയിച്ച സിനിമയാണ് ബീസ്റ്റ്. ഇതിലെ ചില രംഗങ്ങള്‍ സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്. 'എനിക്കും ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന തലക്കെട്ടോടെ ഈ സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് ഒരു വ്യോമസേന പൈലറ്റിന്റെ ട്വീറ്റാണ് ഏറെ ചര്‍ച്ചയാകുന്നത്. 

വിജയ് റോ ഏജന്റിന്റെ വേഷത്തിലെത്തിയ സിനിമയില്‍ പാകിസ്ഥാനില്‍ നിന്നും  തീവ്രവാദിയെ ഫൈറ്റര്‍ ജെറ്റില്‍ കടത്തിക്കൊണ്ടു വരുന്ന രംഗമാണ് ഐഎഎഫ് പൈലറ്റ് പങ്കുവെച്ചിട്ടുള്ളത്. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാകിസ്ഥാന്‍ സൈന്യം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയിന്റെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ അനായാസേന വിജയ് വിമാനം വെട്ടിച്ച് ഒഴിഞ്ഞു മാറുന്നതും കാണാം. 

ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ്, നിരവധി പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമെന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇത് സിനിമയായി കണ്ടാല്‍ മതിയെന്നും, ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് മറുവിഭാഗത്തിന്റെ വാദം. 150 കോടി ബജറ്റില്‍ തയ്യാറാക്കിയ ബീസ്റ്റ് സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാറാണ്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT