Vijay 
Entertainment

പിന്നാലെ കൂടി ആരാധകര്‍; തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് വിജയ്; ഭയന്ന് പിന്മാറി മമിത ബൈജു, വിഡിയോ

അംഗരക്ഷകര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും കാറിലേക്ക് കയറ്റുകയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് തമിഴ് നടന്‍ വിജയ്. തന്റെ പുതിയ സിനിമ ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈയില്‍ തിരികെ എത്തിയതായിരുന്നു വിജയ്. താരത്തെ കാണാനായി എയര്‍പോര്‍ട്ടില്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു. ആരാധകര്‍ താരത്തെ കാണാനായി ബഹളം വെച്ചതോടെയുണ്ടായ തിരക്കിലാണ് വിജയ് വീണത്.

വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് വിജയ് കാറിന് അരികിലെത്തിയത്. കാറിന് അരികിലെത്തിയപ്പോള്‍ നിലത്തു വീണ വിജയിയെ താരത്തിന്റെ അംഗരക്ഷകര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും കാറിലേക്ക് കയറ്റുകയുമായിരുന്നു.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതേസമയം വിജയ്ക്ക് പിന്നാലെ എത്തിയ മമിത ബൈജുവിനെ കാണാനും ആരാധകര്‍ പാഞ്ഞെത്തിയിരുന്നു. ഇവരെ കണ്ട് ഭയന്ന് മമിത പിന്മാറി. മറ്റൊരു വഴിയിലൂടെയാണ് മമിത പോയത്.

വിജയ് തന്റെ സിനിമാ ജീവിതത്തിന് വിരാമമിട്ട് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ്. അതിന് മുമ്പായി ഇറങ്ങുന്ന വിജയ് ചിത്രമാണ് ജനനായകന്‍. കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാംലംപൂരില്‍ വച്ചായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പരിപാടിക്കിടെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് വിജയ് പറഞ്ഞിരുന്നു.

75000 പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ജനനായകന്റെ ഓഡിയോ ലോഞ്ച് നടന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍. ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.

Vijay gets mobbed at Chennai airport and fells down. Mamitha Baiju escapes through another exit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്'; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

വീണ്ടും കുറഞ്ഞു സ്വര്‍ണവില; ഇന്ന് രണ്ടുതവണകളായി ഇടിഞ്ഞത് 1500 രൂപ

'നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയത് പോലെയല്ല അച്ഛാ, ഓരോ ഫോണ്‍കോളും അച്ഛന്റേതാണെന്ന് പ്രതീക്ഷിക്കും; നോവായി ദേവയുടെ വാക്കുകള്‍

'നമ്മള്‍ ഭരിക്കും, നീയാണ് പ്രസിഡന്റ്, ബിജെപി കൂടെ നില്‍ക്കും': ചരടുവലിച്ചത് എംഎല്‍എയെന്ന് കെ ആര്‍ ഔസേപ്പ്

റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

SCROLL FOR NEXT