ലിയോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക് 
Entertainment

രക്തം പുരണ്ട ചുറ്റികയുമായി വിജയ്‌; ആകാംക്ഷ നിറച്ച് 'ലിയോ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വിട്ട് അണിയറ പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

യ്യിൽ രക്തം പുരണ്ട ചുറ്റികയുമായി വിജയ്... ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. താരത്തിന്റെ 49-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് രാത്രി 12 മണിയോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിൽ ഒരു ചെന്നായയെയും വിജയ്‌ക്കൊപ്പം കാണാം. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ 'നാ റെഡി താ വരവാ' എന്ന ആദ്യ ​ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടത്. ആരാധർക്കിടയിൽ നിന്നും മികച്ച പ്രതികരണമായിരുന്നു പ്രമോയ്‌ക്ക് കിട്ടിയത്. വിജയ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒക്ടോബർ 19നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT