ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

വിജയ്‍യുടെ 'ബീസ്റ്റ്' നെറ്റ്ഫ്ളിക്സിൽ, മെയ് 11 ന് എത്തും

തിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് നായകനായി എത്തിയ ബീസ്റ്റിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ചിത്രം പ്രദർശനത്തിന് എത്തു. തിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത്. 

നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രിൽ 13നാണ് തിയറ്ററിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ആരാധകരെ അത്രകണ്ട് തൃപ്തിപ്പെടുത്താനായില്ല. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്.  'വീര രാഘവൻ' എന്നായിരുന്നു വിജയ്‍യുടെ കഥാപാത്രത്തിന്റെ പേര്.

നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച മുന്നേറ്റം നടത്തിയെങ്കിലും മോശം അഭിപ്രായം തിരിച്ചടിയാവുകയായിരുന്നു. കൂടാതെ കെജിഎഫിന്റെ മുന്നേറ്റവും ചിത്രത്തെ പ്രകിസന്ധിയിലാക്കി. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'