വാരിസ് പോസ്റ്റർ 
Entertainment

വിജയ്‌യുടെ വിളയാട്ടം; 100 കോടി ക്ലബ്ബിൽ വാരിസ്

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനായി എത്തിയ വാരിസ് വൻ വിജയമായി മുന്നേറുകയാണ്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് ചിത്രം ആ​ഗോളതലത്തിൽ 100 കോടി തൊട്ടത്. ട്രെഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

അജിത്ത് കുമാർ നായകനായി എത്തിയ തുനിവുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയ് ബോക്സ് ഓഫിസ് കീഴടക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യ്ത ചിത്രം ജനുവരി 11നാണ് റിലീസിന് എത്തിയത്. ആദ്യ ദിവസം തന്നെ 45 കോടി ചിത്രം നേടിയിരുന്നു. 

അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് 'വാരിസ്' എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. രശ്‍മിക മന്ദാനയാണ് നായിക.  ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്  ചിത്രത്തിന്റെ നിർമ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമനാണ് സം​ഗീതം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT