വീഡിയോ ദൃശ്യം` 
Entertainment

'തീ ദളപതി', വിജയ്ക്കായി മാസ് ​ഗാനവുമായി സിമ്പു; ആവേശത്തിൽ ആരാധകർ

തമൻ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായി എത്തുന്ന വരിശ്. ചിത്രത്തെക്കുറിച്ചുള്ള എല്ലാ വിഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ആരാധകരെ ആവേശക്കൊടുമുടി കയറ്റി മാസ് ​ഗാനം പുറത്തെത്തിയിരിക്കുകയാണ്. തീ ദളപതി എന്ന ​ഗാനവുമായി നടൻ സിമ്പുവാണ് എത്തുന്നത്. 

തമൻ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. കൂടാതെ ​ഗംഭീര നൃത്തച്ചുവടുകളിലൂടെയും നിറഞ്ഞു നിൽക്കുകയാണ് സിമ്പു. യൂട്യൂബിൽ തരം​ഗം തീർക്കുകയാണ് ​ഗാനം. ഒരു മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ'എന്ന ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 80 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 

ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് വരിശ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രശ്മിക മന്ദാനയാണ് താരം ചിത്രത്തിലെ നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയമാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും