Nivin Pauly, Jason Sanjay and Vijay 
Entertainment

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

എനിക്കും ഫിലിം മേക്കിങില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്‍ വിജയ് സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്. പിന്നാലെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. സിഗ്മ എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്റെ എന്‍ട്രി. അച്ഛനെപ്പോലെ നടനായല്ല, സംവിധായകനായാണ് സഞ്ജയ് അരങ്ങേറുന്നത്. താരപുത്രന്റെ സിനിമയാക്കായി സിനിമാ ലോകവും ആരാധകരും കാത്തിരിക്കുകയാണ്.

സിനിമയോട് തനിക്കുള്ള താല്‍പര്യം തിരിച്ചറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ജെയ്‌സണ്‍ സഞ്ജയ്. സിഗ്മയുടെ പ്രൊമോഷന് വേണ്ടി ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ മനസ് തുറന്നത്.

''ഞാന്‍ വളരെ നോട്ടോറിയസ് ആയ കുട്ടിയായിരുന്നു. ഒരിടത്ത് ഇരിക്കില്ല. ചെറിയ പ്രായത്തില്‍ ഒരുപാട് പ്രാങ്ക് കോളൊക്കെ ചെയ്യുമായിരുന്നു. സ്‌കൂളില്‍ പരീക്ഷ മാറ്റിവെക്കാന്‍ കണക്ക് ടീച്ചറെ പ്രാങ്ക് കോള്‍ ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോഴാകും അതിന് പിന്നില്‍ ഞങ്ങളായിരുന്നുവെന്ന് അറിയുന്നത്'' സഞ്ജയ് പറയുന്നു. ''ചെറുപ്പത്തില്‍ തന്നെ ഒരുപാട് സെറ്റില്‍ പോയിട്ടുണ്ട്. സാധാരണ വീടുകളില്‍ സിനിമ വിനോദം ആയിരിക്കും. പക്ഷെ ഞാന്‍ ചെറുപ്പത്തില്‍ തന്നെ പോയിട്ടുണ്ട്. അതിനാല്‍ അന്ന് മുതലെ നോര്‍മലായി മാറി. എന്റെ ഹോബിയും താല്‍പര്യങ്ങളുമെല്ലാം അങ്ങനെയാണ് ഉണരുന്നത്'' എ്ന്നും അദ്ദേഹം പറയുന്നു.

അതേസമയം കുട്ടിക്കാലം മുതല്‍ സിനിമ മാത്രമായിരുന്നില്ല താന്‍ മനസില്‍ കണ്ടതെന്നും ജെയ്‌സണ്‍ പറയുന്നു. ''ആദ്യം ആഗ്രഹിച്ചത് പൈലറ്റ് ആകണം എന്നായിരുന്നു. ഇടയ്ക്ക് ക്രിക്കറ്റ് ആയി താല്‍പര്യം. അച്ഛന്റെ കൂടെയാണ് ആദ്യം ഐപിഎല്‍ കാണാന്‍ പോകുന്നത്. അദ്ദേഹം ബ്രാന്റ് അംബാസിഡര്‍ ആയിരുന്നു. ബാറ്റിങ് ആയിരുന്നു എനിക്കിഷ്ടം. പക്ഷെ ബൗളിങേ തരൂ. മിഡില്‍ ഓര്‍ഡറിലായിരുന്നു ബാറ്റിങ്. ബൗളിങിലായിരുന്നു കഴിവുണ്ടായിരുന്നത്.'' സഞ്ജയ് പറയുന്നു.

''11 ല്‍ പഠിക്കുമ്പോഴാണ് സിനിമയോട് താല്‍പര്യം വരുന്നത്. കോളേജില്‍ എന്ത് പഠിക്കാന്‍ പോകണം എന്ന ചോദ്യം വന്നു. അപ്പോള്‍ എനിക്ക് ഫിലിം മേക്കിങ് ആണ് താല്‍പര്യം എന്ന് തീരുമാനിച്ചു. ചെറുപ്പം മുതലെ സ്റ്റോറി ടെല്ലിങ് ഇഷ്ടമാണ്. ആ ശീലം പിന്നെ എഴുതുന്ന ശീലമായി മാറി. അതില്‍ നല്ല താല്‍പര്യം തോന്നി. അങ്ങനെ കാനഡയിലെ ടൊറന്റോയില്‍ ഫിലിം മേക്കിങ് കോഴ്‌സ് ചെയ്തു. ഫിലിം മേക്കിങിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും കവര്‍ ചെയ്യുന്നതായിരുന്നു ആ കോഴ്‌സ്. ഏതിലാണ് എനിക്ക് താല്‍പര്യമുള്ളതെന്ന് അതിലൂടെയാണ് മനസിലാക്കാനായത്.''

''അവിടെ വച്ച് ചില ആഡ് ഏജന്‍സികള്‍ക്ക് വേണ്ടി ജോലി ചെയ്തു. ഒന്ന് രണ്ട് ആഡ് ഫിലിംസ് ചെയ്തു. പിന്നീട് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ വൊളണ്ടീയറാകാന്‍ സാധിച്ചു. അവിടെ വച്ച് ഒരുപാട് സിനിമകള്‍ കാണാന്‍ സാധിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകള്‍ സിനിമയുമായി വരുമായിരുന്നു. അവിടെ വച്ചാണ് സിനിമ കാണുന്ന രീതി മാറുന്നത്. നമ്മള്‍ കാണാത്ത കണ്ടന്റുണ്ടെന്നും ഇങ്ങനെ വേണം സിനിമ കാണേണ്ടതെന്നും മനസിലായി'' എന്നും സഞ്ജയ് പറയുന്നു. നിവിന്‍ പോളിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സഞ്ജയ് മനസ് തുറക്കുന്നുണ്ട്.

''രണ്ട് ദക്ഷിണേന്ത്യന്‍ സിനിമകളും ഞാനുള്ളപ്പോള്‍ അവിടെ സ്‌ക്രീന്‍ ചെയ്തിരുന്നു. ഒന്ന് നിവിന്‍ പോളി സാറിന്റെ മൂത്തോന്‍ എന്ന സിനിമയായിരുന്നു. ഞങ്ങള്‍ക്കൊരു ക്യു ആന്റ് എ സെഷന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ സാധിച്ചു. എനിക്കും ഫിലിം മേക്കിങില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല. വലിയൊരു അനുഭവമായിരുന്നു അത്. അവിടെ നിന്നും തിരികെ വരുന്നത് എന്റെ സ്വപ്‌നം സത്യമാക്കണം എന്ന് കരുതിയാണ്'' എന്നാണ് ജെയ്‌സണ്‍ സഞ്ജയ് പറയുന്നു.

Vijay's son Jason Sanjay about meeting Nivin Pauly and why he decided to be a filmmaker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു