'ഓണത്തിന് ഒന്നിച്ചിറങ്ങാം' എന്ന് നിവിന്‍; 'മച്ചാന്' മറുപടി നല്‍കി ദുല്‍ഖര്‍; ഇവര്‍ തമ്മിലോ പിണക്കം?

ഓഗസ്റ്റ് 20നാണ് സിനിമയുടെ റിലീസ്.
Dulquer Salmaan, Nivin Pauly
Dulquer Salmaan, Nivin Pauly
Updated on
1 min read

ഇത്തവണ ഓണത്തിന് ബോക്‌സ് ഓഫീസിന് തീ പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിലെ വമ്പന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ മുഖാമുഖം വരികയാണ് ഓണത്തിന്. ദുല്‍ഖര്‍ വരുന്നത് നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിമുമായാണ്. നിവിന്‍ വരുന്നത് ഗിരീഷ് എഡിയൊരുക്കുന്ന ബദ്‌ലഹേം കുടുംബ യൂണിറ്റുമായി. വൈശാഖ് ഒരുക്കുന്ന ഖലീഫയാണ് പൃഥ്വിരാജിന്റെ ചിത്രം.

കഴിഞ്ഞ ദിവസമാണ് ഐ ആം ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. പിന്നാലെ സിനിമാലോകത്തു നിന്നും പ്രമുഖരെല്ലാം ആശംസകളുമായെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് പൃഥ്വിരാജും നിവിനുമെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ദുല്‍ഖര്‍ മറുപടിയും നല്‍കുന്നുണ്ട്.

ദിസ് ലുക്ക്‌സ് കിക്കാസ്. ദുല്‍ഖര്‍ സല്‍മാനും നഹാസ് ഹിദായത്തിനും ഐ ആം ഗെയിമിന്റെ ടീമിന് മൊത്തം ആശംസകള്‍ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഒരുപാട് നന്ദി പി. ഖലീഫയ്ക്കായും കാത്തിരിക്കുന്നുവെന്നായിരുന്നു ദുല്‍ഖര്‍ നല്‍കിയ മറുപടി. കില്ലര്‍ ട്രെയിലര്‍. ദുല്‍ഖര്‍ സല്‍മാനും നഹാസ് ഹിദായത്തിനും ഐ ആം ഗെയിമിന്റെ ടീമിനും എല്ലാവിധ ആശംസകളും. ഓണത്തിന് ഒന്നിച്ചറങ്ങാം എന്നാണ് നിവിന്‍ പോളി പറഞ്ഞത്. പിന്നല്ല, താങ്ക്‌സ് മച്ചാനെ. ഒരുപാട് സ്‌നേഹം എന്നായിരുന്നു ദുല്‍ഖര്‍ നല്‍കിയ മറുപടി.

ദുല്‍ഖറും നിവിനും തമ്മില്‍ പിണക്കത്തിലാണെന്ന് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പ്പറത്തുന്നതാണ് പുതിയ സംഭവം. നേരത്തെ ദുല്‍ഖറിന് ജന്മദിന ആശംസ നേര്‍ന്ന് ഒരുമിച്ചുള്ള ചിത്രവും നിവിന്‍ പങ്കുവച്ചിരുന്നു. അതേസമയം, ജൂനിയര്‍ എന്‍ടിആര്‍, ജയസൂര്യ, അജു വര്‍ഗീസ്, മമിത ബൈജു, ചന്തു സലിം കുമാര്‍, നിമിഷ് രവി, സഞ്ജു സാംസണ്‍, പൂജ ഹെഗ്‌ഡെ തുടങ്ങിയവും ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് സിനിമയുടെ റിലീസ്.

Dulquer Salmaan, Nivin Pauly
ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് 'ബ്രാന്റ് ന്യൂ' രാജാവ്; വീണത് ഷാരൂഖും രണ്‍വീറും; കേരളത്തിലും റെക്കോര്‍ഡ്
Dulquer Salmaan, Nivin Pauly
'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്
Dulquer Salmaan, Nivin Pauly
'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം
Summary

Dulquer Salmaan starrer I'm Game gets wishes from Nivin Pauly and Prithviraj. All of their's films are going to clashes in onam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com