Thalaivaa 
Entertainment

തലൈവ പൊളിറ്റിക്കല്‍ പടമല്ല, വിവാദ ടാഗ് ലൈന്‍ ഇട്ടതും ഞാനല്ല; എന്തിനാണ് പൊളിറ്റിക്കലാക്കി മാറ്റിയതെന്ന് അറിയില്ല: എഎല്‍ വിജയ്

തന്റെ സിനിമ രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കിയ ചിത്രമായിരുന്നു ആര്‍എല്‍ വിജയ് ഒരുക്കിയ തലൈവ. ടൈം ടു ലീഡ് എന്ന ടാഗ് ലൈനോടെയെത്തിയ ചിത്രമാണ് വിജയ് എന്ന നടനില്‍ നിന്നും വിജയ് എന്ന രാഷ്ട്രീയക്കാരനിലേക്കുള്ള ചുവടുവെപ്പിന് തുടക്കം കുറിച്ചത്. എന്നാല്‍ തന്റെ സിനിമ രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റേത് രാഷ്ട്രീയ സിനിമ ആയിരുന്നില്ല. എന്തുകൊണ്ടാണ് തന്റെ സിനിമയ്ക്ക് അങ്ങനൊരു മാനം നല്‍കപ്പെട്ടതെന്ന് അറിയില്ലെന്നും സംവിധായകന്‍ പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''അതൊരു പൊളിറ്റിക്കല്‍ സിനിമയായിരുന്നില്ല. അതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. സത്യരാജിന്റെ കഥാപാത്രം ഭരിച്ചിരുന്ന നാടിന്റെ കഥയായിരുന്നു. അദ്ദേഹത്തിന് ശേഷം വിജയ് ആ സ്ഥാനം ഏറ്റെടുക്കുകയും ജനങ്ങളുടെ നേതാവാവുകയും ചെയ്യുന്നു. അതൊരു രാഷ്ട്രീയ സിനിമയായിരുന്നില്ല. എങ്ങനെയാണ് പൊളിറ്റിക്കല്‍ സിനിമയായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് അറിയില്ല. പക്ഷെ വിജയ് സാറിനൊപ്പം നല്ലൊരു യാത്ര തന്നെയായിരുന്നു'' എന്നാണ് സംവിധായകന്‍ പറയുന്നത്.

തലൈവ എന്നത് മാത്രമായിരുന്നു തന്റെ മനസിലുണ്ടായിരുന്ന പേര്. ടൈം ടു ലീഡ് എന്ന ടാഗ് ലൈന്‍ നിര്‍ദ്ദേശിച്ചത് നിര്‍മാതാവാണെന്നും അദ്ദേഹം പറയുന്നു. പേര് ചേരുന്നത് ആയതിനാലാണ് അത് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. അതേസമയം ടൈം ടു ലീഡ് എന്ന ടാഗ് ലൈന്‍ അന്ന് വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തി. ജയലളിതയുടെ സര്‍ക്കാരിനെ ചൊടിപ്പിച്ചു. വിജയിയെ അടുത്ത എംജിആറെന്നും പുതിയ നേതാവെന്നും ചിത്രീകരിക്കുകയുമുണ്ടായി. ഇത് സിനിമയുടെ റിലീസ് വൈകുന്നതിലേക്ക് വരെ എത്തിക്കുകയുണ്ടായി.

അമല പോള്‍ ആയിരുന്നു ചിത്രത്തിലെ നായിക. സത്യരാജ്, സന്താനം, അഭിമന്യു സിങ്, നാസര്‍, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Vijay Starrer Thalaivaa was not a political film says Director AL Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

ആദ്യം വിറ്റാര ബ്രെസ്സ, പത്തുവര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍; വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ മഞ്ഞവരകള്‍ വെറുമൊരു വരയല്ല; അറിയാം

'മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ'; സിപിഎമ്മിനെതിരെ പി കെ ശശി; 'വിമത കൂട്ടായ്മയല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍'

SCROLL FOR NEXT